ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ ഈദ് മിലന്
text_fieldsമസ്കത്ത്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്റെ ആഭിമുഖ്യത്തില്‍ ഈദ് മിലന് സംഘടിപ്പിച്ചു. ദാര്‍സൈത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.
ഒമാനിലെ ഇന്ത്യന്‍ അംബാസഡർ അമിത് നാരങ് മുഖ്യാതിഥിയായി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് കീഴിലുള്ള മലബാര്‍ വിങ് ഹൈദരാബാദ് വിങ്, ഉർദു വിങ്, ഡെക്കാന്‍ വിങ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. എല്ലാ വര്‍ഷവും ഈദ് ദിനത്തില്‍ സംഘടിപ്പിക്കാറുണ്ടായിരുന്ന ഈദ് മിലന് കോവിഡ് മൂലം കഴിഞ്ഞ മൂന്നു വര്‍ഷമായി ഉണ്ടായിരുന്നില്ല.
വിവിധ കലാപരിപാടികള്‍, മൈലാഞ്ചിയിടല്‍, ഫേസ് പെയിന്റിങ് എന്നിവക്കുപുറമെ വിവിധ പ്രദേശങ്ങളിലെ തനത് ഭക്ഷണങ്ങളും പരിപാടിയില്‍ വിതരണം ചെയ്തു.

