Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളവിഭാഗം ഓണാഘോഷം 23 മുതൽ

text_fields
bookmark_border
സംാസ്കാരിക അവാർഡ് കെ.എസ്. ചിത്രക്ക് സമ്മാനിക്കും
ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളവിഭാഗം ഓണാഘോഷം 23 മുതൽ
cancel

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബർ 23,24 എന്നീ തീയതികളിൽ റൂവിയിലെ അൽ ഫലാജ് ഹോട്ടലിൽ നടക്കും. സെപ്റ്റംബർ 23ന് വൈകീട്ട് ആറു മണി മുതലാണ് ആഘോഷ പരിപാടികൾ ആരംഭിക്കുക. ഇന്ത്യൻ അംബാസഡർ അമിത് നാരങ് മുഖ്യാതിഥിയാകും. ചടങ്ങിൽ മലയാളത്തിന്‍റെ പ്രിയപാട്ടുകാരി കെ.എസ്. ചിത്രക്ക് 2022ലെ സാംസ്കാരിക അവാർഡ് മലയാള വിഭാഗം കൺവീനർ പി. ശ്രീകുമാർ സമ്മാനിക്കും. പുല്ലാംകുഴൽ വിദഗ്ധൻ രാജേഷ് ചേർത്തലയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ ആഘോഷങ്ങൾക്ക് മിഴിവേകും.

മേളം മസ്കത്ത് അവതരിപ്പിക്കുന്ന ചെണ്ട മേളം, മലയാളവിഭാഗം അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്യനൃത്തങ്ങൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. രണ്ടു വർഷത്തിനുശേഷം മലയാള വിഭാഗം വിപുലമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ ഒരുക്കം നടന്നുകൊണ്ടിരിക്കുകയാണെന്ന് കൺവീനർ പി. ശ്രീകുമാർ, കോ കൺവീനർ ലേഖ വിനോദ്, ട്രഷറർ അജിത്കുമാർ മേനോൻ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian Social Club Malayalam Section Onamghosha from 23rd
Next Story