ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കേരളോത്സവം
text_fieldsഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം സാഹിത്യ പുരസ്കാരം എഴുത്തുകാരൻ
പി.എഫ്. മാത്യൂസിന് കൺവീനർ കെ.എ. താജുദ്ദീൻ കൈമാറുന്നു
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിച്ച കേരളോത്സവം നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.എഫ്. മാത്യൂസ് ഉദ്ഘാടനം ചെയ്തു.
ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് മൾട്ടി പർപ്പസ് ഹാളിൽനടന്ന ചടങ്ങിൽ കൺവീനർ കെ.എ. താജുദ്ദീൻ, കോ-കൺവീനർ രമ്യാ ഡെൻസിൽ, നാടക സാഹിത്യ വിഭാഗം സെക്രട്ടറി സുനിൽ കുമാർ, കൃഷ്ണൻ നായർ, ജോയന്റ് സെക്രട്ടറി പാപ്പച്ചൻ ഡാനിയേൽ മറ്റു ഭാരവാഹികളായ അനീഷ് പിള്ള, ടീന ബാബു, സജിമോൻ, സതീഷ്കുമാർ , വിനോജ് വിൽസൺ, കൃഷ്ണേന്ദു ,സബ് കമ്മിറ്റി അംഗങ്ങൾ, മലയാളം വിങ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ പി.എഫ്. മാത്യുസിന് കൺവീനർ കെ.എ. താജുദ്ദീൻ അവാർഡ് നൽകി ആദരിച്ചു. ഓണാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ കലോത്സവ പരിപാടിയിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ കലാരത്നമായി തെരഞ്ഞെടുക്കപ്പെട്ട സാറാ രാജീവിന് ട്രോഫിയും സമ്മാനിച്ചു.കലാ സാംസ്കാരിക പരിപാടികളും നാടൻ പാട്ടുകളും സിനിമാ ഗാനങ്ങളും കവിതകളും വേദിയിൽ അവതരിപ്പിച്ചു.
ദാദാ സാഹിബ് ഫാൽകെ അവാർഡ് ജേതാവായ മോഹൻലാലിനോടുള്ള ആദരാർഥം അദ്ദേഹത്തിന്റെ സിനിമയിൽ നിന്നുള്ള നുറുങ്ങുകളും പാട്ടുകളും അവതരിപ്പിച്ചു. കൂടാതെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരത്തിന് അർഹനായ പി.എഫ്. മാത്യുസ് തിരക്കഥ എഴുതിയ ഈ.മ.യൗ എന്ന ചലച്ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ മലയാള വിഭാഗം അംഗങ്ങൾ വേദിയിൽ അവതരിപ്പിച്ചു.
2024-2025 കാലയളവിൽ വിട്ടുപിരിഞ്ഞ എം.ടി. വാസുദേവൻ നായർ, കവിയൂർ പൊന്നമ്മ , ഭാവ ഗായകൻ പി. ജയചന്ദ്രൻ എന്നിവരെയും സ്മരിച്ചു. എം.ടിയുടെ നിർമാല്യം എന്ന സിനിമയുടെ സീനുകൾ മലയാള വിഭാഗം അംഗങ്ങൾ അവതരിപ്പിച്ചു.
കേരളപ്പിറവി ദിനത്തിൽ മലയാളം വിങ് ഓഫിസിൽ ‘സിനിമയും സാഹിത്യവും. തിരക്കഥ രചനയിലെ കാലാനുസൃതമായ മാറ്റങ്ങൾ’ എന്ന വിഷയത്തെക്കുറിച്ചു സാഹിത്യ ചർച്ചയും സംഘടിപ്പിച്ചു. ചടങ്ങിൽ പി.എഫ് മാത്യുസ് സംസാരിച്ചു. എഴുത്തുകാരൻ നിസാർ ഇൽത്തുമിഷ് സന്നിഹിതനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

