Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​യാ​ള വി​ഭാ​ഗം...

മ​ല​യാ​ള വി​ഭാ​ഗം ബാ​ല​ക​ലോ​ത്സ​വം തു​ട​ങ്ങി

text_fields
bookmark_border
മ​ല​യാ​ള വി​ഭാ​ഗം ബാ​ല​ക​ലോ​ത്സ​വം തു​ട​ങ്ങി
cancel
camera_alt

ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് മ​ല​യാ​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ബാ​ല​ക​ലോ​ത്സ​വ​ത്തി​ന്​ സ​ലാ​ല​യി​ൽ തു​ട​ക്ക​മാ​യ​പ്പോ​ൾ

സ​ലാ​ല: ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് മ​ല​യാ​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ബാ​ല​ക​ലോ​ത്സ​വം ക്ല​ബ് പ്ര​സി​ഡ​ന്റ് രാ​കേ​ഷ് കു​മാ​ര്‍ ഝാ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് ഹാ​ളി​ൽ 34 മ​ത്സ​ര​യി​ന​ങ്ങ​ളി​ലാ​യി അ​റു​നൂ​റി​ല്‍ പ​രം മ​ത്സ​രാ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

നാ​ലാ​ഴ്ച​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഉ​ദ്ഘാ​ട​ന ദി​വ​സം കു​ട്ടി​ക​ളു​ടെ ര​ച​ന മ​ത്സ​ര​ങ്ങ​ളും ഫാ​ഷ​ന്‍ ഷോ, ​ഫാ​ന്‍സി ഡ്ര​സ് എ​ന്നീ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ല​യാ​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ എ.​പി.​ക​രു​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ മ​മ്മി​ക്കു​ട്ടി മാ​സ്റ്റ​ർ മു​ഖ്യാ​തി​ഥി​യാ​യി. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

കോ ​ക​ൺ​വീ​ന​ർ റ​ഷീ​ദ് ക​ൽ​പ്പ​റ്റ, ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് ന​മ്പ്യാ​ർ, ഡെ​ന്നി ജോ​ൺ, മ​ണി​ക​ണ്ഠ​ൻ, ദി​ൽ രാ​ജ് ആ​ർ. നാ​യ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ബാ​ല​ക​ലോ​ത്സ​വം ക​ൺ​വീ​ന​ർ എം.​കെ.​ഷ​ജി​ൽ സ്വാ​ഗ​ത​വും വ​നി​ത കോ​ഓ​ഡി​നേ​റ്റ​ർ പ്രി​യ​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ര​ക്ഷി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Social ClubYouth FestivalMalayalam Section
News Summary - Indian-Social-Club-Malayalam-Section-Children-Youth-Festival
Next Story