Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ബാലകലോത്സവം ഇന്ന്

text_fields
bookmark_border
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ബാലകലോത്സവം ഇന്ന്
cancel

സലാല: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം സംഘടിപ്പിക്കുന്ന ബാലകലോത്സവത്തിന്​ വെള്ളിയാഴ്ച തുടക്കമാകും. വൈകീട്ട് ഏഴിന്‌ ക്ലബ് ഹാളില്‍ നടക്കുന്ന പരിപാടി പ്രസിഡന്റ് രാകേഷ് കുമാര്‍ ഝാ ഉദ്‌ഘാടനം ചെയ്യും. ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മമ്മിക്കുട്ടി മാസ്റ്റർ വിശിഷ്ടാതിഥിയാകും.

മലയാള വിഭാഗം എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍ സംബന്ധിക്കും. കുട്ടികളുടെ രചന മത്സരങ്ങളും ഫാഷന്‍ ഷോ, ഫാന്‍സി ഡ്രസ്സ് മത്സരങ്ങളും നടക്കും. നാലാഴ്ച നീളുന്ന ബാലകലോത്സവത്തിൽ 34 ഇനങ്ങളിലായി അറുനൂറില്‍ പരം മത്സരാർഥികള്‍ പങ്കെടുക്കുമെന്ന് കണ്‍‌വീനര്‍ എ.പി. കരുണന്‍ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian Social Club Malayalam section Balakalotsavam today
Next Story