മലയാള വിഭാഗം തെരഞ്ഞെടുപ്പ്: സഹോദര്യം പാനലിനു വിജയം
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബിൽ നടന്ന മലയാള വിഭാഗം തെരഞ്ഞെടുപ്പിൽ വിജയിച്ചവർ
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടന്ന മലയാള വിഭാഗത്തിന്റെ തെരഞ്ഞെടുപ്പിൽ സഹോദര്യം പാനലിനു നിർണായക വിജയം.കെ.എ. താജുദ്ദീൻ നയിച്ച പാനലിൽ രമ്യ ഡെൻസിൽ, വിനോജ് വിൽസൺ, സജിമോൻ ഗോപാലകൃഷ്ണൻ, അനീഷ് ജി. പിള്ള, കെ.സതീഷ്കുമാർ , സുനിൽകുമാർ കൃഷ്ണൻ നായർ, എസ്. കൃഷ്ണേന്ദു , ടീന ബാബു എന്നിവരാണ് വിജയിച്ച മറ്റംഗങ്ങൾ.
സഹോദര്യം പാനലിലെ അംഗങ്ങൾ ഉടൻ പുതിയ ഭാരവാഹിത്വം ഏറ്റെടുക്കും. വ്യക്തമായ കാഴ്ചപ്പാടും, കൃത്യമായ ലക്ഷ്യവും, ശക്തമായ പ്രതിബദ്ധതയുമാണ് സഹോദര്യം പാനലിന്റെ വിജയത്തിന് സഹായകമായതെന്ന് വിജയിച്ചവർ അഭിപ്രായപ്പെട്ടു.

