ഇന്ത്യൻ സോഷ്യൽ ക്ലബ് ‘മലയാള പെരുമ’ 28ന്
text_fieldsസലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം സംഘടിപ്പിച്ച ബാല കലോത്സവത്തിന്റെ സമാപനവും കേരളപ്പിറവി ആഘോഷവും ‘മലയാള പെരുമ 2025’ വെള്ളിയാഴ്ച വൈകീട്ട് 6.30 ന് ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടക്കും.
ബാല കലോത്സവത്തിലെ കലാ പ്രതിഭ, കലാതിലകം, ഭാഷാ ശ്രീ പ്രഖ്യാപനവും വിജയികൾക്കുള്ള സമ്മാന വിതരണവും വേദിയിൽ നടക്കും. കൂടാതെ വിവിധ നൃത്തങ്ങളും കോൽക്കളി, ഒപ്പന, മാർഗംകളി അടക്കമുള്ള കലാപരിപാടികളും നടക്കും.
ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ, ഇന്ത്യൻ എംബസി കോൺസുലാർ ഏജൻറ് ഡോ. സനാതനൻ, ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ. ഇഹ്സാൻ ജമീൽ എന്നിവരും വിവിധ പൗര പ്രമുഖരും പങ്കെടുക്കുമെന്ന് മലയാളം വിങ് കൺവീനർ ഷബീർ കാലടി , കോ കൺവീനർ ഷജിൽ കോട്ടായി, ട്രഷറർ സബീർ പി.ടി, കൾച്ചറൽ സെക്രട്ടറി സജീബ് ജലാൽ, ബാല കലോത്സവം സെക്രട്ടറി സുനിൽ നാരായണൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

