ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം ഇഫ്താർ സംഗമം
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽനിന്ന്
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ സമൂഹത്തിലെ നാനാ തുറകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ബോർഡ് അംഗം അബ്ദുൽ ലത്തീഫ് ഉപ്പള മുഖ്യാതിഥിയായി.
ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി ഷക്കീൽ കൊമോത്ത്, വൈസ് ചെയർമാൻ സുഹൈൽ ഖാൻ, മലബാർ വിഭാഗം നിരീക്ഷക മറിയം ചെറിയാൻ , സാമൂഹിക വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായ പി.ടി.കെ ഷെമീർ, കൃഷേണേന്ദു, സിറാജ്ജുദ്ധീൻ നഹ്ലത്, നിതീഷ് കുമാർ, ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്യം, മലബാർ വിങ് ഫൗണ്ടർ കൺവീനർ റയീസ് അഹ്മദ്, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ തുടങ്ങി നിരവധിയാളുകൾ ചടങ്ങിൽ പങ്കെടുത്തു.
വിശുദ്ധ മാസത്തിലെ സൗഹാർദപരമായ ഒത്തുചേരലുകൾ വരും വർഷത്തിലെ ഒത്തൊരുമയ്ക്കും സഹകരണത്തിനുമുള്ള അടിത്തറയാണെന്നും ഈ മാസത്തിൽ വാക്കിലും, നോക്കിലും, പ്രവർത്തിയിലും പുലർത്തുന്ന സൂക്ഷ്മത വരും ജീവിതത്തിലും പുലർത്തണമെന്നും റമദാൻ സന്ദേശത്തിൽ അബ്ദുൽ ലത്തീഫ് ഉപ്പള പറഞ്ഞു.
മലബാർ വിഭംഗം കൺവീനർ നാഷാദ് കാക്കേരി ചടങ്ങിൽ അധ്യക്ഷതവഹിച്ചു. കോ കൺവീനർ സിദ്ദിഖ് ഹസ്സൻ സ്വാഗതവും ട്രഷറർ റഫീഖ് നന്ദിയും പറഞ്ഞു. നിതീഷ് മാണി, കെ.വി. ഹാഫാൻ , മനോഹരൻ ചങ്ങളായി, നാസൂർ ചപ്പാരപടവ്, ജിജോ കടന്തോട്ട്, ഷഫീന നൗഫൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

