ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം ഭാരവാഹികൾ ചുമതലയേറ്റു
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം ഭാരവാഹികൾ
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന് കീഴിലുള്ള മലയാളികളുടെ ഭാഷാ വിഭാഗമായ ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം 2025 -2026 കാലയളവിലേക്കലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ബാബു രാജേന്ദ്രൻ സംബന്ധിച്ചു.
നൗഷാദ് കാക്കേരി കൺവീനറും, സിദ്ദിഖ് ഹസ്സൻ കോ-കൺവീനറും, റഫീഖ് എം.എ ട്രഷററുമായഭാരവാഹികൾ നേതൃത്വം നൽകുന്ന ഭരണസമിതിയാണ് ചുമതല ഏറ്റെടുത്തത്.
മറ്റു ഭാരവാഹികൾ: നിധീഷ് മാണി (ജോയിന്റ് ട്രഷറർ), നസൂർ ചപ്പാരപ്പടവ് (കായിക വിഭാഗം സെക്രട്ടറി), ജിജോ കടന്തോട്ട് (വിനോദ വിഭാഗം സെക്രട്ടറി), മനോഹരൻ ചെങ്ങളായി (കലാ വിഭാഗം സെക്രട്ടറി), അഫാൻ കെ. വി (കുട്ടികളുടെ വിഭാഗം), ഷഫീന നൗഫൽ (വനിതാ വിഭാഗം സെക്രട്ടറി) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
രണ്ടുവർഷമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. ദിവസങ്ങൾക്കു മുമ്പ് മറിയം ചെറിയാന്റെ സാന്നിധ്യത്തിൽ നടന്ന പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നു .
ഇന്ത്യൻ സോഷ്യൽ ക്ലബിന് കീഴിലുള്ള ഭാഷാ വിഭാഗങ്ങളിൽ മികച്ച പ്രവർത്തനമാണ് മലബാർ വിഭാഗം നടത്തുന്നത് എന്നും പുതിയ ഭരണസമിതിക്ക് അത് തുടരാൻ സാധിക്കട്ടെ എന്നും മാതൃസംഘടനയായ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നിന്നും അതിനുള്ള എല്ലാവിധ സഹായവും ഇതിനായി ലഭിക്കുമെന്നും ബാബു രാജേന്ദ്രൻ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക ക്ഷേമ വിഭാഗം കൺവീനർ പി.ടി.കെ. ഷെമീറും ചടങ്ങിൽ സംബന്ധിച്ചു .
മുൻ ഭരണസമിതി നടപ്പാക്കിയ എല്ലാ കർമപദ്ധതികളും പൂർവാധികം ഭംഗിയായി തുടരുമെന്നും പ്രവാസലോകത്തെ ബഹുസ്വരത നിലനിർത്തികൊണ്ടുള്ള പരിപാടികളും തുടരുമെന്ന് കൺവീനർ നാഷാദ് കാക്കേരി പറഞ്ഞു. 2018 ലാണ് ഇന്ത്യൻ സോഷ്യൽ ക്ലബിനു കീഴിൽ മലയാളികളുടെ മൂന്നാമത്തെ വിഭാഗമായി മലബാർ വിങ് രൂപവത്കരികുന്നത്.
ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രവാസികൾക്കിടയിൽ സജീവമായി ഇടപെടാനും കോവിഡ് മഹാമാരി പോലുള്ള വെല്ലുവിളികൾ നേരിട്ട സമയത്ത് പ്രവാസികൾക്കായി ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങൾ നടത്താനും മലബാർ വിഭാഗത്തിനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

