Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ സോഷ്യൽ ക്ലബ്...

ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള ക്രിസ്​മസ് -പുതുവത്സരാഘോഷം

text_fields
bookmark_border
ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള ക്രിസ്​മസ് -പുതുവത്സരാഘോഷം
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം 'ഉ​ണ​ർ​വ്​ 2022' സം​ഘ​ടി​പ്പി​ച്ചു. ദാ​ർ​സൈ​റ്റി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ. ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി ലേ​ബ​ർ ആ​ൻ​ഡ്​ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ കൗ​ൺ​സി​ല​ർ ഇ​ർ​ഷാ​ദ് അ​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു രാ​ജേ​ന്ദ്ര​ൻ ക്രി​സ്മ​സ്– പു​തു​വ​ത്സ​ര സ​ന്ദേ​ശം ന​ൽ​കി. തൃ​ച്ചൂ​ർ സു​രേ​ന്ദ്ര​നും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച പ​ഞ്ച​വാ​ദ്യം, കേ​ര​ള​വി​ഭാ​ഗം ക​ലാ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ അ​വ​തി​രി​പ്പി​ച്ച ക്രി​സ്​​മ​സ് കൊ​യ​ർ, തീം ​ഡാ​ൻ​സ്, നൃ​ത്ത​ങ്ങ​ൾ, സ്കി​റ്റ് എ​ന്നി​വ പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​കി. കേ​ര​ള​വി​ഭാ​ഗം നി​ല​വി​ൽ വ​ന്ന​തു മു​ത​ൽ ക​ഴി​ഞ്ഞ 21 വ​ർ​ഷ​മാ​യി സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചു​ള്ള പ​രി​പാ​ടി ആ​യ​തി​നാ​ൽ ഹാ​ളി​ൽ പ്ര​വേ​ശ​നം നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ൾ​ക്ക് മാ​ത്ര​മാ​യി​രു​ന്നു. പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലും ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്തു. കേ​ര​ള വി​ങ്​ ക​ലാ​വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ ദി​നേ​ശ്ബാ​ബു സ്വാ​ഗ​ത​വും കേ​ര​ള വി​ങ്​ ട്ര​ഷ​റ​ർ ബാ​ബു​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മെം​ബ​ർ​ഷി​പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യും താ​ൽ​പ​ര്യ​മു​ള്ള​വ​ർ 92338105 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatIndian Social Club KeralaChristmas-New Year Celebration
News Summary - Indian Social Club Kerala Christmas and New Year Celebration
Next Story