കേരള വിഭാഗം ചെസ്, കാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സംഘടിപ്പിച്ച ചെസ്, കാരംസ് മത്സരത്തിൽനിന്ന്
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം ചെസ്, കാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു. റൂവിയിലെ കേരള വിഭാഗം ഓഫിസിൽ നടന്ന മത്സരങ്ങളിൽ കുട്ടികളും മുതിർന്നവരുമടക്കം നൂറിലധികം പേർ പങ്കെടുത്തു. വർധിച്ചുവരുന്ന പങ്കാളിത്തം തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പ്രചോദനമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരള വിഭാഗം അംഗങ്ങൾക്ക് വേണ്ടി ജൂനിയർ, സീനിയർ, ഓപൺ എന്നീ കാറ്റഗറികളിലായാണ് മത്സരങ്ങൾ നടത്തിയത്. പരിപാടിയിൽ ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ സംസാരിച്ചു. ചെസ് ജൂനിയർ കാറ്റഗറിയിൽ ഒന്നാം സ്ഥാനം ദാവീദ് സിബി കുരിശിങ്കലും രണ്ടാം സ്ഥാനം ആരുഷ് ബിമലും മൂന്നാം സ്ഥാനം ആൻ സുബി കുരിശിങ്കലും നേടി. സീനിയർ കാറ്റഗറിയിൽ ഒന്നാം സ്ഥാനം റീവ് എസ്. രാജേഷും രണ്ടാം സ്ഥാനം ആദം സിബി കുരിശിങ്കലും മൂന്നാം സ്ഥാനം മാളവിക പ്രിയേഷും നേടി. ഓപൺ വിഭാഗത്തിൽ മുഹമ്മദ് ഷാഫി ഒന്നാം സ്ഥാനം നേടി. വി.എസ്. പ്രിയേഷ് രണ്ടും സായിപ്രസാദ് മൂന്നും സ്ഥാനങ്ങൾ നേടി.
കാരംസ് മത്സരങ്ങളിലെ ജൂനിയർ വിഭാഗത്തിൽ ആദിദേവ് ദിനേശ് ഒന്നാം സ്ഥാനവും താസിം തൻവീർ രണ്ടാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം തേജസ് വിജയനും രണ്ടാം സ്ഥാനം ഫഹാസ് ഹസ്കറും കരസ്ഥമാക്കി. ഓപൺ മെൻസ് വിഭാഗത്തിൽ സുനിൽ മുരിങ്ങൂർ ഒന്നാം സ്ഥാനവും ദിനേഷ് ബാബു രണ്ടാം സ്ഥാനവും ടി. സുനിത്ത് മൂന്നാം സ്ഥാനവും നേടി. ഓപൺ വിമൻ വിഭാഗത്തിൽ ഷജിന രാജേഷ് ഒന്നാം സ്ഥാനവും സോജ വിജയൻ രണ്ടാം സ്ഥാനവും നേടി.
കാരംസ് ഡബിൾസിൽ ദിനേഷ് ബാബു ആൻഡ് സുമേഷ് ടീം ഒന്നാം സ്ഥാനവും സുനിത്ത് ആൻഡ് റിയാസ് ടീം രണ്ടാം സ്ഥാനവും പ്രിയേഷ് ആൻഡ് സായിപ്രസാദ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ ഒക്ടോബർ 11ന് വൈകുന്നേരം റൂവി അൽഫലജ് ഹാളിൽ നടത്തുന്ന ഓണാഘോഷ പരിപാടിയിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

