ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗം ക്രിസ്മസ്- പുതുവത്സരാഘോഷം
text_fieldsമസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗത്തിന്റെ ക്രിസ്മസ്- പുതുവത്സരാഘോഷം ദാർസൈത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ നടന്നു. കവിയും മലയാളം മിഷന് ഡയറക്ടറുമായ മുരുകന് കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കണ്‍വീനര്‍ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കള്‍ചറല്‍ സെക്രട്ടറി ഷക്കീല്‍ കോമത്ത് ആശംസകള്‍ നേര്‍ന്നു.
കേരളവിഭാഗം കലാവേദി ഒരുക്കിയ കരോള്‍ ഗാനങ്ങള്‍, സംഗീതശില്പം, നാടന്‍പാട്ടുകള്‍, ബാലവേദി കൂട്ടുകാര്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കഴിഞ്ഞ ഒക്ടോബറില്‍ കേരളവിഭാഗം സംഘടിപ്പിച്ച യുവജനോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനം കവി മുരുകന് കാട്ടാക്കട നിര്‍വഹിച്ചു. നിധീഷ് കുമാര്‍ സ്വാഗതവും കേരളവിഭാഗം കലാവേദി കോഓഡിനേറ്റര്‍ ദിനേശ് ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

