ഒത്തൊരുമയുടെ വേദിയായി ഇന്ത്യൻ സോഷ്യൽ ക്ലബ് ഈദ് മിലാൻ സംഗമം
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് ഈദ് മിലാൻ സംഗമത്തിൽനിന്ന്
മസ്കത്ത്:ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്ത്യൻ സോഷ്യൽ ക്ലബ് സംഘടിപ്പിച്ച ഈദ് മിലാനിലേക്കു ഒഴുകിയെത്തിയത് ആയിരങ്ങൾ. സോഷ്യൽ ക്ലബ്ബിനു കീഴിലെ കേരളത്തിന്റെ മൂന്നു വിഭാഗം ഉൾപ്പെടെ ഏഴു ഭാഷാ വിഭാഗങ്ങൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും നേർക്കാഴ്ചയായി സംഗമം. ഇന്ത്യൻ സോഷ്യൽക്ലബ് കേരള വിഭാഗം, മലയാളം വിഭാഗം, മലബാർ വിഭാഗം എന്നിവക്ക് പുറമെ ഡെക്കാൻ , ഉർദു, ബേരി , ബോഹ്റ വിഭാഗങ്ങളാണ് ഈദ് മിലാനിൽ ഭാഗഭാക്കായത്.
ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി.വി. ശ്രീനിവാസ് മുഖ്യാതിഥിയായി. ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ബാബു രാജേന്ദ്രൻ, വൈസ് ചെയർമാൻ സുഹൈൽ ഖാൻ , ജനറൽ സെക്രട്ടറി ഷക്കീൽ കൊമോത്ത്, പ്രമുഖ വ്യവസായി ഡോക്ടർ പി. മുഹമ്മദലി എന്നിവർക്ക് പുറമെ വിവിധ ഭാഷാ വിഭഗങ്ങളുടെ കൺവീനർമാർ , ഇന്ത്യൻ സ്കൂൾ ബോർഡ് അംഗങ്ങൾ , വ്യവസായ പ്രമുഖർ , പൗര പ്രമുഖർ ,മാധ്യമ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ള ആയിരത്തിലേറെ പേർ പങ്കെടുത്തു . ഓരോ വിഭാഗത്തിന്റെയും പെരുമ വിളിച്ചോതുന്ന രുചികരമായ തനത് ഭക്ഷണം, മൈലാഞ്ചിയിടൽ, ഫേസ് പെയിന്റങ്, കലാപരിപാടികൾ , മാജിക്ക് ഷോ എന്നിവയും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

