ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ സി.സി.ടി.വി കവറേജ് വർധിപ്പിക്കുന്നു
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ സി.സി.ടി.വി കവറേജ് വർധിപ്പിക്കാനായി അധികൃതർ. നിലവിൽ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും സി.സി.ടി.വി സംവിധാനങ്ങൾ ഉണ്ട്.കാമ്പസുകളിലുടനീളം സമഗ്ര നിരീക്ഷണം ഉറപ്പാക്കുന്നതിനായാണ് ക്യാമറകൾ ഒരുക്കിയിരിക്കുന്നത്.
വിദ്യാർഥികളുടെ സുരക്ഷ സംരക്ഷിക്കുന്നതിന് സി.സി.ടി.വി കവറേജ് നിർബന്ധമാക്കുന്ന ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) പുറപ്പെടുവിച്ച ഏറ്റവും പുതിയ ഉപദേശവുമായി സ്‌കൂളുകൾ ഇതിനകം തന്നെ യോജിക്കുന്നുണ്ടെന്ന് ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് സൽമാൻ വ്യക്തമാക്കി. അതാത് സ്കൂളുകൾ ആരംഭിച്ചതുമുതൽ ഞങ്ങളുടെ എല്ലാ സ്കൂളുകളിലും സി.സി.ടി.വി നെറ്റ്‌വർക്കുകൾ പ്രവർത്തനക്ഷമമാണ്.
ഇപ്പോൾ, ബ്ലൈൻഡ് സ്പോട്ടുകളിൽ ക്യാമറകൾ സ്ഥാപിച്ച് കവറേജ് കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രക്രിയയിലാണ്. ഈ നവീകരണങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക ബജറ്റും വകയിരുത്തിയിട്ടുണ്ട്. ക്ലാസ് മുറികൾ, ഇടനാഴികൾ, പ്രവേശന, എക്സിറ്റ് പോയിന്റുകൾ, മറ്റ് സെൻസിറ്റീവ് മേഖലകൾ എന്നിവിടങ്ങളിൽ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കമെന്ന് സി.ബി.എസ്.ഇ അധികൃതർ ദിവസങ്ങൾക്ക് മുമ്പ് നിർദേശം നൽകിയിരുന്നു.ദൃശ്യങ്ങൾ കുറഞ്ഞത് 30 ദിവസത്തേക്ക് സൂക്ഷിക്കാനുള്ള സംവിധാനവും ഉണ്ടാകണം. പ്രത്യേകിച്ച് സ്കൂൾ സമയങ്ങളിലും പരീക്ഷാ സമയങ്ങളിലും.
ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ ഇതിനകം തന്നെ ഈ രീതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും സുരക്ഷാ ആവശ്യകതകൾക്ക് മുന്നിൽ നിൽക്കുന്നതിനായി അടിസ്ഥാന സൗകര്യ നവീകരണത്തിൽ നിക്ഷേപം തുടരുകയാണെന്നും സൽമാൻ ചൂണ്ടിക്കാട്ടി. സുൽത്താനേറ്റിലെ 22 ഇന്ത്യൻ സ്കൂളുകളിലായി 45,000-ത്തിലധികം വിദ്യാർഥികളാണ് പഠനം നടത്തുന്നത്.സി.സി.ടി.വി കവറേജ് വർധിപ്പിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

