മസ്കത്ത്: ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളും വ്യാഴാഴ്ചയോടെ അടച്ചു. ഇന്ത്യൻ സ്കൂൾ മസ്കത്ത്, ഇന്ത്യൻ സ്കൂൾ ദാർസൈത്ത് എന്നിവയുടെ വേനൽ അവധി ഞായറാഴ്ച മുതലാണ് ആരംഭിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു അവസാന പ്രവൃത്തി ദിവസം. വാദി കബീർ ഇന്ത്യൻ സ്കൂളിൽ ജൂൺ ഒന്നുമുതൽ അവധി ആരംഭിച്ചിരുന്നു.
അൽ ഗൂബ്രയിൽ ജൂൺ അഞ്ചു മുതലാണ് വേനൽ അവധി ആരംഭിച്ചത്. എല്ലാ ഇന്ത്യൻ സ്കൂളുകളും ആഗസ്റ്റ് ആദ്യത്തോടെയാണ് തുറന്നു പ്രവർത്തിക്കുക. അൽഗൂബ്ര സ്കൂൾ ജൂലൈ 29നും വാദി കബീർ ആഗസ്റ്റ് ഒന്നിനും തുറക്കും. ഇന്ത്യൻ സ്കൂൾ മസ്കത്ത് ആഗസ്റ്റ് നാലിനാണ് പ്രവർത്തനമാരംഭിക്കുക.
സ്കൂൾ അവധി ആരംഭിച്ചതോടെ നിരവധി കുടുംബങ്ങൾ നാട്ടിലേക്ക് പോവുന്നുണ്ട്. അതിനാൽ, സ്കൂൾ അവധിക്കാലം ഒമാനിൽ പ്രവാസി പൊതുപരിപാടികളുടെ അവധിക്കാലം കൂടിയാണ്. ഇനിമുതൽ ആഗസ്റ്റ് 15 വെര കാര്യമായ പ്രവാസി മലയാളി പൊതുപരിപാടികളൊന്നുമുണ്ടാവില്ല. കടുത്ത ചൂടും പ്രവാസി കുടുംബങ്ങളുടെ കുറവും പെരുന്നാൾ പരിപാടികളെയും ബാധിക്കും. കാര്യമായി പെരുന്നാൾ സ്റ്റേജ് പരിപാടികളും നടക്കില്ല. പെരുന്നാളിെൻറ ഭാഗമായുള്ള പ്രവാസി കൂട്ടായ്മകളും പരിപാടികളുമൊക്കെ കുറവായിരിക്കും.
ആഗസ്റ്റ് 15 നോടനുബന്ധിച്ചുള്ള സ്വാതന്ത്ര്യദിന പരിപാടികളോടെയാണ് ഇനി പ്രവാസി പൊതുപരിപാടികൾ സജീവമാവുക. ഇതോടെ, നാട്ടിൽ പോയ കുടുംബങ്ങൾ തിരിച്ചുവരുകയും ചെയ്യും. ആഗസ്റ്റ് അവസാനത്തോടെ ഒാണപ്പരിപാടികളും ആരംഭിക്കുന്നതോടെ പ്രവാസി ഒത്തുചേരലുകൾ സജീവമാവും. സ്കൂൾ അവധി ആരംഭിച്ചെങ്കിലും സാമ്പത്തിക പ്രശ്നങ്ങളും മറ്റും മൂലം നിരവധി കുടുംബങ്ങൾ നാട്ടിൽ പോവാതെ ഒമാനിൽതന്നെ തങ്ങുന്നുണ്ട്.
ഇത്തരക്കാരുടെ കുട്ടികളെ മുന്നിൽകണ്ട് വിവിധ സംഘടനകൾ വേനൽകാല പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. മറ്റു വിേനാദ പരിപാടികൾ ഇല്ലാത്തതിനാൽ ഇത്തരം കുടുംബങ്ങളുടെ അവധിക്കാലം വിരസമായിരിക്കും. പലരും പെരുന്നാൾ അവധിയോടനുബന്ധിച്ച് സലാല ട്രിപ്പുകളാണ് ആസുത്രണം ചെയ്യുന്നത്. ഖരീഫ് സീസൺ പെരുന്നാൾ അവധിക്ക് ആരംഭിക്കില്ലെങ്കിൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴയിൽ വെള്ളച്ചാട്ടങ്ങളും മറ്റും രൂപപ്പെട്ടത് സഞ്ചാരികൾക്ക് വിരുന്നാകും. കടുത്ത ചൂട് കാരണമാണ് യു.എ.ഇ അടക്കം അയൽ രാജ്യങ്ങളിലേക്കുള്ള യാത്രക്ക് പലരും മടിക്കുന്നത്.
യാത്രക്കാർ കുറഞ്ഞത് വിമാന കമ്പനികളുടെ തിരക്കിനെയും ബാധിക്കുന്നുണ്ട്. സാധാരണ സ്കൂൾ അവധിക്കാലമായ ജൂൺ മാസത്തിൽ കേരള സെക്ടറിലേക്ക് ടിക്കറ്റുകൾ പോലും ലഭിക്കാറില്ല. എന്നാൽ, ഇപ്പോൾ എയർ ഇന്ത്യ എക്പ്രസ് അടക്കമുള്ള വിമാനങ്ങളിൽ 80 റിയാലിൽ താഴെ നിരക്കിൽ വൺവേ ടിക്കറ്റുകൾ ലഭിക്കുന്നുണ്ട്.
പെരുന്നാളിെൻറ തലേ ദിവസങ്ങളായ 13,14 തീയതികളിൽ മാത്രമാണ് ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ് അനുഭവപ്പെടുന്നത്. നിപ വൈറസ് കാരണം ഒമാനി സ്വദേശികളുടെ ഇന്ത്യൻ സെക്ടറിലേക്കുള്ള യാത്ര കുറഞ്ഞതും വിമാന ടിക്കറ്റുകളുടെ തിരക്ക് കുറയാൻ കാരണമായിട്ടുണ്ട്. ഏതായാലും സ്കൂൾ അവധിക്കാലം കഴിയാനും പ്രവാസത്തിെൻറ ഉൗഷ്മളത തുടരാനും കാത്തിരിക്കുകയാണ് നാട്ടിൽ അവധിക്ക് പോവാത്ത പ്രവാസികൾ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 8:41 AM GMT Updated On
date_range 2018-12-28T17:00:00+05:30ഇന്ത്യൻ സ്കൂളുകൾ അടച്ചു; ഇനി അവധിക്കാലം
text_fieldsNext Story