ഇന്ത്യൻ സ്കൂളുകളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമായി
text_fieldsഇന്ത്യൻ സ്കൂളുകളിലെ സ്വാതന്ത്ര്യ ദിനാഘോഷം ഇന്ത്യൻ അംബാസഡർ മുനുമഹാവർ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമായി. ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിലുള്ള ആഘോഷ പരിപാടി ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം വിശിഷ്ടാതിഥിയായിരുന്നു. 75ാം സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളോർത്ത് അഭിമാനിക്കേണ്ടതുണ്ടെന്ന് ചെയർമാൻ പറഞ്ഞു. അംബാസഡർ മുനുമഹാവർ മുഖ്യാതിഥിയായിരുന്നു.
ഇന്ത്യൻ സ്കൂൾ ബോർഡ് വൈസ് ചെയർമാനും സ്വാതന്ത്ര്യ ദിനാഘോഷ കമ്മിറ്റി അധ്യക്ഷനുമായ സയ്യിദ് സൽമാൻ നന്ദി പറഞ്ഞു. ഇന്ത്യയിലെ 75 കലാരൂപങ്ങൾ അടങ്ങുന്ന 'മൈ ഇന്ത്യ, മൈ പ്രൈഡ്' ഇ-ബുക്കും അംബാസഡർ പുറത്തിറക്കി. ആഘോഷത്തിെൻറ ഭാഗമായി സ്കൂൾ ബോർഡ് ലോഗോ ഡിസൈനിങ്, ബ്ലഡ് ഡൊണേഷൻ, ബീച്ച് ക്ലീനിങ്, ട്രീ പ്ലാേന്റഷൻ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനൂജ് സ്വരൂപ് പറഞ്ഞു. മസ്കത്ത് ഇന്ത്യൻ സ്കൂൾ എസ്.എം.സി പ്രസിഡൻറ് സച്ചിൻ തോപ്രാനി പരിപാടിയിൽ നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

