മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് മലയാളികൾക്ക് ജയം. അഞ്ച് സീറ്റിലേക്കായി ആറു മലയാളികൾ അടക്കം 11 സ്ഥാനാർഥികളാണ് മത്സരിച്ചത്. സിറാജുദ്ദീൻ നെഹ്ലത്ത്, എം.അബുജാക്ഷൻ എന് നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മലയാളികൾ. ദേവ്സിംഗ് പാട്ടീല്‍, സയിദ് സല്‍മാന്‍, ഡോ.ശിവകുമാർ മാണിക്യം എന്നിവരാണ ് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ. നിലവിലെ ബോർഡിൽ അംഗമാണ് സിറാജുദ്ദീൻ. മറ്റ് രണ്ട് പേർ കൂടി നിലവിലെ ബോർഡ ിൽ നിന്ന് മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. 2018ലെക്കാൾ കുറഞ്ഞ പോളിങ്ങാണ് ഇക്കുറിയുണ്ടായത്. 3550 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. ഇതിൽ 77 വോട്ട് അസാധുവാകുകയും ചെയ്തു.
സയിദ് സല്‍മാനാണ് ഏറ്റവുമധികം വോട്ട് ലഭിച്ചത്, 497 വോട്ട്. 482 വോട്ട് നേടിയ ദേവ്സിങ് പാട്ടീൽ രണ്ടാമതും 462 വോട്ട് ലഭിച്ച ഡോ.ശിവകുമാർ മാണിക്യം മൂന്നാമതുമെത്തി. സിറാജുദ്ദീൻ 409 വോേട്ടാടെയും അംബുജാക്ഷൻ 379 വോേട്ടാടെയും സ്കൂൾ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 15 അംഗ സ്കൂൾ ഡയറക്ടർ ബോർഡിലേക്ക് രക്ഷകർത്താക്കളുടെ പ്രതിനിധികളായി അഞ്ച് പേരെയാണ് വോെട്ടടുപ്പിലൂടെ തെരഞ്ഞെടുത്തത്.
നിലവിലെ ഡയറക്ടർ ബോർഡ് അംഗങ്ങളായ സെൽവിച്ചൻ ജേക്കബും നിതീഷ് സുന്ദരേശനും മത്സരിച്ചിരുന്നെങ്കിലും ഇരുവർക്കും യഥാക്രമം 264 വോട്ടും 345 വോട്ടും നേടാനെ സാധിച്ചുള്ളൂ. അനിൽ കുമാർ - 184, ഹരിദാസ് - 45, പൊന്നമ്പലം നാരായണൻ- 58, ശാബു ഗോപി - 349 എന്നിങ്ങനെയാണ് പരാജയപ്പെട്ട മറ്റുള്ളവരുടെ വോട്ടുനില.
രാവിലെ എട്ട് മുതൽ അഞ്ച് വരെ മസ്കത്ത് ഇന്ത്യൻ സ്കൂൾ മൾട്ടി പർപസ് ഹാളിലാണ് വോട്ടെടുപ്പ് നടന്നത്. സതീഷ് നമ്പ്യാർ കമീഷണറായ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. ഉച്ചക്ക് ശേഷമാണ് കൂടുതൽ പേർ വോട്ടുചെയ്യാൻ എത്തിയത്. സുൽത്താെൻറ മരണത്തെ തുടർന്നുള്ള ദുഖാചരണത്തിന് ലംഘനമാകുന്ന കാര്യങ്ങൾ ചെയ്യരുതെന്ന് നിർദേശമുണ്ടായിരുന്നതിനാൽ ആഹ്ലാദ പ്രകടനങ്ങൾ ഉണ്ടായിരുന്നില്ല. രാവിലെ എട്ട് മുതൽ തന്നെ വിധ സ്ഥാനാർഥികളെ പിന്തുണക്കുന്നവരുടെ എണ്ണം സ്കൂൾ പരിസരത്ത് ഉണ്ടായിരുന്നു. ഫലപ്രഖ്യാപനം കേൾക്കാനും നിരവധി പേർ എത്തി.