ഇന്ത്യൻ സ്കൂളുകളിലെ അധ്യാപക നിയമനത്തിന് ഇനി പുതിയ മാനദണ്ഡങ്ങൾ
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനത്തിന് ഇനി കർശന മാനദണ്ഡങ്ങൾ. തൊഴിലാളികളെ നിയമിക്കുന്നത് സംബന്ധിച്ച പൂര്‍ണ നിര്‍ദേശങ്ങള്‍ അടങ്ങിയ എച്ച്.ആർ മാന്വൽ ഇന്ത്യൻ സ്കൂൾ ബോർഡ് പുറത്തിറക്കി. ബി.ഒ.ഡി ചെയര്മാന് വില്സന് ജോര്‍ജ് മാന്വലിെൻറ ആദ്യ കോപ്പി മുലദ ഇന്ത്യന്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ വി.എസ് സുരേഷിന് കൈമാറി കോപ്പി പുറത്തിറക്കി. മികച്ച സേവന സന്നദ്ധരായവരും വിവിധ വിഷയങ്ങളില്‍ കഴിവ് തെളിയിച്ചവരുമായ അധ്യാപകരെ നിയമിക്കുന്നതിനും പുതിയ മാന്വല്‍ ഗുണം ചെയ്യുമെന്ന് വിൽസൺ ജോർജ് പറഞ്ഞു. അധ്യാപക തസ്തികകളിൽ വിവിധ ഘട്ടങ്ങളിലെ പരീക്ഷകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള പാനൽ അഭിമുഖത്തിനും ശേഷമാകും നിയമനം. ഉദ്യോഗാർഥികളുടെ വിവിധ വിഷയങ്ങളിലുള്ള അറിവ് വിശദമായി വിശകലനം ചെയ്യാൻ ഇതുവഴി കഴിയും. സ്കൂളുകളിലെ അധ്യാപക നിലവാരം ഉയർത്തുന്നതിനുള്ള കർമപദ്ധതിയുടെ ഭാഗമായാണ് മാന്വൽ പുറത്തിറക്കിയത്. ടാസ്ക് ഫോഴ്സ് ലീഡര്‍ കുര്യന് ഈപ്പന് ചന്ദ്രത്തിലിെൻറ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് മാന്വൽ തയാറാക്കിയിരിക്കുന്നത്. ബി.ഒ.ഡി അംഗം ബേബി സാം സാമുവൽ, അക്ലരി സജീന്ദ്രൻ, എ.സി സരസൻ, ശാഹ് ജഹാൻ, ജോണ്‍ ഡൊമിനിക് ജോര്‍ജ്, പി.ആര് സുബ്രമണ്യൻ, എൻ.ശ്രീധരന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മാന്വല്‍ പുറത്തിറക്കാന്‍ സാധിച്ചത് വലിയ നാഴികക്കല്ലാണെന്ന് വില്സന് ജോര്‍ജ് പറഞ്ഞു. വിദഗ്ധ സമിതിയാണ് മാന്വല്‍ തയാറാക്കിയിരിക്കുന്നത്. ടാസ്ക് ഫോഴ്സ് ലീഡര്‍ കുര്യന് ഈപ്പന് ചന്ദ്രത്തില് ആണ് സമിതി നിയന്ത്രിച്ചത്. ബി.ഒ.ഡി അംഗം ബേബി സാം സാമുവൽ, അക്ലരി സജീന്ദ്രൻ, സരസന് എസി, ശാഹ് ജഹാൻ, ജോണ്‍ ഡൊമിനിക് ജോര്‍ജ്, പി.ആര് സുബ്രഹ്മണ്യന്, എന്‍. ശ്രീധരന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
