ഇന്ത്യന്‍ സ്കൂൾ അൽസീബ് ബ്ലോസം സ്ഥാനാരോഹണം
text_fieldsമസ്കത്ത്: അൽ സീബ് ഇന്ത്യൻ സ്കൂളിലെ പ്രൈമറി വിഭാഗത്തിെൻറ വിദ്യാർഥി പ്രതിനിധി സഭ ( ബ്ലോസം ) സ്ഥാനാരോഹണം സ്കൂൾ അങ്കണത്തിൽ നടന്നു. അസി. എജുക്കേഷൻ അഡ്വൈസർ ഡോ. അലക്സ് സി. ജോസഫ് വിശിഷ്ടാതിഥിയായിരുന്നു. സ്കൂൾ ഗായകസംഘത്തിെൻറ പ്രാർഥനയോടെ തുടങ്ങിയ ചടങ്ങിൽ പ്രൈമറി വിഭാഗം മേധാവി എം. പ്രേമലത സ്വാഗതം പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട ബ്ലോസം വിദ്യാർഥികൾക്ക് പ്രിൻസിപ്പൽ നാഗേഷ് ഖേൽകർ സത്യപ്രതിജ്ഞയും വൈസ് പ്രിൻസിപ്പൽ ടി. ചന്ദ്രാവതി വിഷ്ണു പ്രാർഥനാവാചകവും ചൊല്ലിക്കൊടുത്തു. പിന്നീട് വിശിഷ്ടാതിഥിയുടെ നേതൃത്വത്തിൽ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽമാർ, വിവിധ വകുപ്പുമേധാവികൾ, അധ്യാപകർ എന്നിവർ ചേർന്ന് കുട്ടികളെ ബാഡ്ജ് ധരിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി പ്രതിനിധി ബാലഭദ്ര ശാലിനി സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് വിശിഷ്ടാതിഥി ഡോ. അലക്സ് സി ജോസഫ് സംസാരിച്ചു. എസ്.എം.സി കമ്മിറ്റി പ്രസിഡൻറ് രവി ജയന്തി വിശിഷ്ടാതിഥിക്ക് ഉപഹാരം നൽകി.