ജഅലാൻ ഇന്ത്യൻ സ്കൂളിൽ രജത ജൂബിലി ആഘോഷം
text_fieldsബൂഅലി: ജഅലാൻ ഇന്ത്യൻ സ്കൂളിെൻറ 25ാം വാർഷികം വിപുലമായ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു. ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെ വിശിഷ്ടാതിഥിയും സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രഭാകർ.വി.തിജാരെ, മുഹമ്മദ് എസ്.ആർ ഫൈസി എന്നിവർ മുഖ്യാതിഥികളുമായിരുന്നു. ചടങ്ങിൽ എസ്.എം.സി പ്രസിഡൻറ് റിസ്വാൻ മാലിക്ക് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ അനാമിക ശർമ റിപ്പോർട്ട് അവതരിപ്പിച്ചു. സിൽവർ ജൂബിലിയുടെ ഭാഗമായി പുറത്തിറക്കിയ സ്കൂൾ മാഗസിെൻറ പ്രത്യേക പതിപ്പ് അംബാസഡർ പ്രകാശനം ചെയ്തു.
വർണശബളമായ ചടങ്ങിൽ പത്താം തരം വിദ്യാർഥികളുടെ ഗ്രാേജ്വഷൻ ചടങ്ങും നടന്നു. കലാകായിക പഠന മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകി.
വിശിഷ്ട സേവനങ്ങൾക്കുള്ള അവാർഡുകൾ അധ്യാപകർക്കും നൽകി. പൂർവ കമ്മിറ്റി ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു. മാനേജ്മെൻറ് കമ്മിറ്റി അതിഥികൾക്കുള്ള ഉപഹാരങ്ങൾ നൽകി. ട്രഷറർ ഫക്രുദ്ദീൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
