ഇന്ത്യൻ സ്കൂൾ വാദികബീർ സ്വാതന്ത്ര്യദിനാഘോഷം
text_fieldsഇന്ത്യൻ സ്കൂൾ വാദികബീറിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം
മസ്കത്ത്: ഇന്ത്യൻ സ്കൂൾ വാദികബീർ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ജാനകി അമിത് സമ്പത്ത് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഹോണററി പ്രസിഡൻറ് അൽഘേഷ് ജോഷി, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, എജുക്കേഷൻ സെൽ അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്കൂൾ ബാൻഡ് ദേശീയ ഗാനമാലപിച്ചു. ചടങ്ങിൽ ‘സ്വാതന്ത്ര്യത്തിന്റെ ആത്മാവ്’ എന്ന തലക്കെട്ടിൽ ഐ.എസ്.ഡബ്ല്യൂ.കെ കാംബ്രിജ് ഇന്റർനാഷനൽ വിദ്യാർഥികളുടെ ഡ്രാമ ഡാർനും അരങ്ങേറി. വിദ്യാർഥികളുടെ മറ്റു കലാപരിപാടികളും ശ്രദ്ധിക്കപ്പെട്ടു.