ഇന്ത്യൻ സ്കൂൾ തുംറൈത്ത് വാർഷികാഘോഷം
text_fieldsതുംറൈത്ത്: ഇന്ത്യൻ സ്കൂൾ തുംറൈത്ത് 12ാംമത് വാർഷികം വിപുലമായി ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം മുഖ്യാതിഥിയായി.
ഡയറക്ടർ ഇൻ ചാർജ് സിറാജുദ്ദീൻ നഹ് ലത്ത്, അഡ്വൈസർ എം.പി. വിനോഭ എന്നിവർ വിശിഷ്ടാതിഥികളുമായി. സ്കൂൾ പ്രധാനാധ്യാപിക രേഖ പ്രശാന്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.സലാല ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ദീപക് പഠാൻകാർ, ഡോ. കെ. സനാതനൻ, രാകേഷ് കുമാർ ഝ, ഡോ. അബൂബക്കർ സിദ്ദീഖ് തുടങ്ങിയവർ സംബന്ധിച്ചു. സന്ദേശം നൽകിയ വിവിധ കലാപരിപാടികൾ വിദ്യാർഥികൾ അവതരിപ്പിച്ചു.
പ്രവാസത്തിൽനിന്നും താൽക്കാലികമായി വിടപറയുന്ന സ്കൂൾ മാനേജ്െമന്റ് കമ്മിറ്റിയംഗവും സാമൂഹിക പ്രവർത്തകനുമായ അബൂബക്കർ കോയക്ക് ഉപഹാരം നൽകി. പത്തു വർഷം പൂർത്തിയാക്കിയ അധ്യാപകരായ രേഖ പ്രശാന്ത്, ശ്യാം ശ്രീധരൻ, സ്കൂളിന് മികച്ച സംഭാവനകൾ നൽകി വരുന്ന അബ്ദുൽ സലാം, ആൻസ് ജൂഡ്, മുസമ്മിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ സലാല ഇന്ത്യൻ സ്കൂൾ എ.വി.പി. വിപിൻ ദാസിന് ചടങ്ങിൽ ഉപഹാരം നൽകി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് റസൽ മുഹമ്മദ് സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. പ്രവീൺ ഹട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

