ഇന്ത്യൻ സ്കൂൾ തുംറൈത്ത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
text_fieldsതുംറൈത്ത് ഇന്ത്യൻ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം
തുംറൈത്ത്: ഇന്ത്യൻ സ്കൂൾ തുംറൈത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മാനേജിങ് കമ്മിറ്റി കൺവീനർ ഡോ. പ്രവീൺ ഹട്ടി മുഖ്യാതിഥിയായി. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് റസ്സൽ മുഹമ്മദ്, ആക്ടിങ് ഹെഡ്മിസ്ട്രസ് രേഖ പ്രശാന്ത്, പ്രോഗ്രാം കോഓഡിനേറ്റർ ടി.സി. സുനിൽ എന്നിവർ സംസാരിച്ചു .
രാജ്യസ്നേഹ സന്ദേശങ്ങൾ നൽകി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ചടങ്ങിൽ സേഫ്റ്റി ബോധവത്കരണ ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് സബ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ സലാം, ഷജീർ ഖാൻ എന്നിവർ വിതരണം ചെയ്തു.
ശ്യാം ശ്രീധരൻ, അനീഷ, റുബീന ഷന്നു ഹർഷ്, രേഷ്മ സിജോയ്, നിമ്മി സുനിൽ എന്നിവർ നേതൃത്വം നൽകി. ഫാത്തിമ ഫിസ സ്വാഗതവും അദീബ അർഷാദ് നന്ദിയും പറഞ്ഞു.

