ഇന്ത്യൻ സ്കൂൾ തുംറൈറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsസ്വാതന്ത്ര്യദിനാഘോഷത്തോ ടനുബന്ധിച്ച് ഇന്ത്യൻ സ്കൂൾ തുംറൈറ്റ് വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ പരിപാടികളിൽനിന്ന്
തുംറൈറ്റ്: ഇന്ത്യൻ സ്കൂൾ തുംറൈറ്റ് ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജ്മന്റ് കമ്മിറ്റി പ്രസിഡന്റ് റസ്സൽ മുഹമ്മദ് മുഖ്യാതിഥിയായി. ട്രഷറർ ബിനു പിള്ള ഇന്ത്യൻ പ്രസിഡന്റിന്റെ സന്ദേശം വായിച്ച് കേൾപ്പിച്ചു. കൺവീനർ ഡോ. പ്രവീൺ ഹട്ടി, ഹെഡ് മിസ്ട്രസ് രേഖ പ്രശാന്ത് എന്നിവർ സംസാരിച്ചു.
സ്കൂൾ മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ സലാം, ഷജീർ ഖാൻ, പ്രസാദ് സി.വിജയൻ, രാജേഷ് പട്ടൊണ എന്നിവർ സംബന്ധിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കേറ്റിങ് റൈഡ് ജനശ്രദ്ധേയമായി. അധ്യാപകരായ സഞ്ജു ജോഷില, രേഷ്മ സിജോയ്, രജി മനു, രജി.കെ.രാജൻ, ഷൈനി രാജൻ, മമ്ത, സാനു ഹർഷ്, ഗായത്രി ജോഷി തുടങ്ങിയവർ നിയന്ത്രിച്ചു. സ്കൂൾ ഹെഡ് ഗേൾ ആൽബിന സ്വാഗതവും, ആർ.ജെ. ബ്രെസിഡോ നന്ദിയും പറഞ്ഞു.

