Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅധ്യാപന മികവിന്...

അധ്യാപന മികവിന് ഇന്ത്യൻ സ്‌കൂൾ അധ്യാപകർക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു

text_fields
bookmark_border
അധ്യാപന മികവിന് ഇന്ത്യൻ സ്‌കൂൾ അധ്യാപകർക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു
cancel
camera_alt

ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള ന​വി​ൻ ആ​ഷ​ർ ഖാ​സി അ​ധ്യാ​പ​ന മി​ക​വ് പു​ര​സ്‌​കാ​രം നേ​ടി​യ​വ​ർ

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ​ക്ക് ന​വി​ൻ ആ​ഷ​ർ ഖാ​സി അ​ധ്യാ​പ​ന മി​ക​വ് പു​ര​സ്‌​കാ​രം 2025-26 കൈ​മാ​റി. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ​സ് ഒ​മാ​ൻ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​സ്‌​ക​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്.

സി.​ബി.​എ​സ്.​ഇ സെ​ക്ര​ട്ട​റി ഹി​മാ​ൻ​ഷു ഗു​പ്ത മു​ഖ്യാ​തി​ഥി​യാ​യി. ഒ​മാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളു​ടെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ഖ​ദീ​ജ അ​ലി മു​ഹ​മ്മ​ദ് അ​ൽ സ​ലാ​മി, സി.​ബി.​എ​സ്.​ഇ ദു​ബൈ റീ​ജി​യ​ണ​ൽ ഓ​ഫി​സ് ആ​ൻ​ഡ് സെ​ന്റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഡ​യ​റ​ക്ട​ർ പ്ര​ഫ. ഡോ. ​രാം ശ​ങ്ക​ർ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ൾ​സ് ഓ​ഫി​സ് അ​സി. ഡ​യ​റ​ക്ട​ർ കൗ​ദ​ർ ബി​ൻ​ത് ഖ​ലീ​ഫ ബി​ൻ ഖ​മാ​സ് അ​ൽ സു​ലൈ​മാ​നി, ന​വി​ൻ ആ​ഷ​ർ ഖാ​സി പു​ര​സ്‌​കാ​രം ന​ൽ​കു​ന്ന കി​ര​ൺ ആ​ഷ​റും കു​ടും​ബ​വും, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ​സ് ഒ​മാ​ൻ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ​യ്യി​ദ് അ​ഹ്മ​ദ് സ​ൽ​മാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ഹ​ർ​ഷേ​ന്ദു ഷാ, ​ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, വി​വി​ധ ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളു​ടെ പ്ര​സി​ഡ​ന്റു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​സ്‌​ക​ത്തി​ന്റെ 50 വ​ർ​ഷ​ത്തെ ച​രി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന സ്മ​ര​ണ ചി​ത്ര പ്ര​ദ​ർ​ശ​നം അ​തി​ഥി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. സി.​ബി.​എ​സ്.​ഇ ഇ​ന്ത്യ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളെ ആ​സ്പ​ദ​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ ത​യ്യാ​റാ​ക്കി​യ മോ​ഡ​ലു​ക​ളും ക​ലാ​സൃ​ഷ്ടി​ക​ളും ഉ​ൾ​പ്പെ​ട്ട പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി റു​ക്സാ​ന (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ൽ വാ​ദി അ​ൽ ക​ബീ​ർ), ഖാ​ൻ സ​മീ​ന മ​ന്നാ​ൻ (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ദാ​ർ​സൈ​ത്), സി​ന്ധു രാ​ജ​ഗോ​പാ​ൽ (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​സ്‌​ക​ത്ത്), ബി​ന്ദു ര​ഞ്ജി​ത് (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ദാ​ർ​സൈ​ത്), അ​ശ്വ​തി ച​ന്ദ്ര​ൻ (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ൽ മ​ബേ​ല), പ്രീ​തി ജെ.​വി. നാ​യ​ർ (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​സ്‌​ക​ത്ത്), ടി.​കെ. നാ​രാ​യ​ണ​ക്കു​ട്ടി (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ സ​ലാ​ല), ബി​ലി രാ​ജു (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മു​ല​ദ്ദ), ഈ​ശ്വ​ർ ദേ​ശ്മു​ഖ് (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ സ​ലാ​ല), പി.​ബി. ശി​ബാ​സ് (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ൽ വാ​ദി അ​ൽ ക​ബീ​ർ) എ​ന്നി​വ​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

കൂ​ടാ​തെ, വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 65 അ​ധ്യാ​പ​ക​ർ​ക്ക് അം​ഗീ​കാ​ര സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ദ​ർ​സൈ​ത്ത് പ്രി​ൻ​സി​പ്പ​ൽ അ​മ​ർ ശ്രീ​വാ​സ്ത​വ​യെ ദീ​ർ​ഘ​കാ​ല സേ​വ​ന​ത്തി​ന് ആ​ദ​രി​ച്ചു. മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തി പി.​എ​ച്ച്.​ഡി നേ​ടി​യ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ജാ​ലാ​നി​ലെ ഡോ. ​സ​ന്ധ്യ എ​ൻ.​എ​സി​നെ​യും പ്ര​ത്യേ​ക​മാ​യി അ​നു​മോ​ദി​ച്ചു. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​സ്‌​ക​ത്തി​ന്റെ 50 വ​ർ​ഷ​ത്തെ യാ​ത്ര രേ​ഖ​പ്പെ​ടു​ത്തു​ന്ന ‘ഐ.​എ​സ്.​എം@50 സു​വ​നീ​ർ’ പ്ര​കാ​ശ​നം ച​ട​ങ്ങി​ൽ ന​ട​ന്നു. കെ​യ​ർ ആ​ൻ​ഡ് സ്പെ​ഷ്യ​ൽ എ​ജു​ക്കേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗാ​ന-​നൃ​ത്ത അ​വ​ത​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സ​മാ​പ​ന ച​ട​ങ്ങി​ൽ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awardsOman NewsIndian school teachersgulf news malayalam
News Summary - Indian school teachers awarded for teaching excellence
Next Story