Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിസ്‍വയിൽ ഇന്ത്യൻ സ്കൂൾ ടാലന്റ് ഫെസ്റ്റ് വിപുലമായി ആഘോഷിച്ചു

text_fields
bookmark_border
നിസ്‍വയിൽ ഇന്ത്യൻ സ്കൂൾ ടാലന്റ്   ഫെസ്റ്റ് വിപുലമായി ആഘോഷിച്ചു
cancel
camera_alt

ഇന്ത്യൻ സ്കൂൾ നിസ്‍വയിൽ സംഘടിപ്പിച്ച ‘ടാലന്റ് ഫെസ്റ്റ്’ ഉദ്ഘാടന ചടങ്ങിൽനിന്ന്

നിസ്‍വ: വിദ്യാർഥികളുടെ സർഗാത്മക വാസനകൾ പ്രകടിപ്പിക്കുന്നതിനായി ഇന്ത്യൻ സ്കൂൾ നിസ്‍വയിൽ സംഘടിപ്പിച്ച ഈ വർഷത്തെ ‘ടാലന്റ് ഫെസ്റ്റ്’ വർണാഭമായ ചടങ്ങുകളോടെ സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നീണ്ടുനിന്ന മേളയിൽ ഏകദേശം എഴുനൂറോളം വിദ്യാർഥികൾ മാറ്റുരച്ചു.സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയംഗം ഗോപകുമാർ വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജ്മെന്റ് പ്രസിഡന്റ് ഇസ്മയിൽ ഇഖ്ബാൽ മുഹമ്മദ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പഇൻ ചാർജ് ഡോ. മെഹ്റാജ് സൈദ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് അബ്ദുൽ ഹഖ്, ട്രഷറർ ഉണ്ണികൃഷ്ണൻ, സ്പോർട്സ് കോ-കരിക്കുലർ കൺവീനർ ഷിജി ബിബിഷ്, രാഘവേന്ദ്ര, മലർവിഴി, യാസിർ, സുനൈദ് അഹമ്മദ് എന്നിവർ ആശംസ നേർന്നു. അസി. വൈസ് പ്രിൻസിപ്പൽ ഫഹീമുദീൻ, പ്രോഗ്രാം കോഡിനേറ്റർ ജിഷി ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി. വിവിധ കലാ മത്സരങ്ങളിൽ തിളങ്ങിയ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian School Talent Fest Celebrated Grandly in Nizwa
Next Story