ഇന്ത്യൻ സ്കൂൾ സൂർ അത്ലറ്റിക് മീറ്റ്: ബ്ലൂ ഹൗസ് ജേതാക്കൾ
text_fieldsഇന്ത്യൻ സ്കൂൾ സൂറിൽ നടന്ന അത്ലറ്റിക് മീറ്റിൽനിന്ന്
സൂർ: ഇന്ത്യൻ സ്കൂൾ സൂറിന്റെ 32ാമത് വാർഷിക അത്ലറ്റിക് മീറ്റ് രണ്ട് ദിവസങ്ങളിലായി സൂർ സ്പോർട്സ് കോംപ്ലക്സിൽ നടന്നു. സൂർ സ്പോർട്സ് കോംപ്ലക്സിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഖാലിദ് ബിൻ ഹമദ് അൽ അറൈമി ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ജാമി ശ്രീനിവാസ റാവു, കൺവീനർ എ.വി. പ്രദീപ് കുമാർ, എസ്.എം.സി അംഗങ്ങളായ ഡോ. രാംകുമാർ ലക്ഷ്മിനാരായണൻ, നിശ്രിൻ ബഷീർ എന്നിവർ പങ്കടുത്തു. അതിഥികൾ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ഹൗസ് ക്യാപ്റ്റൻമാരുടെ നേതൃത്വത്തിൽ പതാകകൾ ഉയർത്തുകയും മാർച്ച് പാസ്റ്റും നടത്തി. ഷഹാദത്ത് സ്വാഗതം പറഞ്ഞു. രണ്ട് ദിനങ്ങളിലും വിദ്യാർഥികളുടെ കായിക മികവുകൾ വിളിച്ചോതുന്ന തരത്തിലുള്ള പ്രകടനങ്ങൾ നടന്നു. അത്ലറ്റിക്മീറ്റിൽ ബ്ലൂ ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. ഗെയിമുകളിലെ മികച്ച ടീമിനുള്ള ട്രോഫി ഗ്രീൻ ഹൗസും മികച്ച മാർച്ച് പാസ്റ്റിനുള്ള ട്രോഫി റെഡ് ഹൗസും സ്വന്തമാക്കി.
ഏറ്റവും വേഗതയേറിയ കായികതാരങ്ങളായി സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ സിദ്ധാർത്ഥ് പ്രദീപിനെയും പ്രിയന്തി ബാറുവയേയും യഥാക്രമം തിരഞ്ഞെടുത്തു. മികച്ച കായികതാരത്തിനുള്ള സമ്മാനം തുടർച്ചയായ രണ്ടാം വർഷവും ഉത്തര അഭിലാഷും സ്വന്തമാക്കി.
വ്യക്തിഗത ചാമ്പ്യന്മാർക്കും ഹൗസുകൾക്കുമുള്ള മെഡലുകളും ട്രോഫികളും മുഖ്യാതിഥി ഖാലിദ് അലി സഊദ് അലി അൽ ജാബ്രിയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ചേർന്ന് വിതരണം ചെയ്തു. സമാപന ചടങ്ങിൽ സാംസ്കാരിക, യുവജന, കായിക മന്ത്രാലയത്തിന്റെ മെയിന്റനൻസ് മേധാവി ഖാലിദ് അലി സാദ് അലി അൽ ജാബ്രി മുഖ്യാതിഥിയായി. എസ്.എം.സി പ്രസിഡന്റ് ജാമി ശ്രീനിവാസ റാവു, കൺവീനർ എ.വി. പ്രദീപ് കുമാർ, എസ്.എം.സി അംഗംനിശ്രിൻ ബഷീർ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ നാല് ഹൗസുകളുടെ മാർച്ച് പാസ്റ്റും രക്ഷിതാക്കളും വിദ്യാർത്ഥികളും അവതരിപ്പിച്ച യോഗാ പ്രദർശനവും നടന്നു. ഖാലിദ് അലി സാദ് അലി അൽ ജബാരി കായികമേളയുടെ സമാപനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

