ഇന്ത്യൻ സ്കൂൾ സൂർ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ സ്കൂൾ സൂർ സംഘടിപ്പിച്ച വാർഷിക അത്ലറ്റിക് മീറ്റ് സമാപന ചടങ്ങിൽ നിന്ന്
സൂർ: ഇന്ത്യൻ സ്കൂൾ സൂറിൽ 34 ാം വാർഷിക അത്ലറ്റിക് മീറ്റ് ആവേശപൂർവം സംഘടിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ ഹെഡ് ബോയി ഇഷാന്ത് കുമാർ സ്വാഗതം പറഞ്ഞു. സൂർ മുനിസിപ്പാലിറ്റി ആക്റ്റിവിറ്റീസ് ആൻഡ് അവയർനസ് ഡയറക്ടർ ഡോ. ഖാലിദ് ബിൻ മുഹന്ന ബിൻ സുൽത്താൻ അൽ ഇസ്മാഈലി മുഖ്യാതിഥിയായി.
വിദ്യാർഥികൾ ഗാർഡ് ഓഫ് ഓണർ നൽകി മുഖ്യാതിഥിയെ വരവേറ്റു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. രാംകുമാർ ലക്ഷ്മി നാരായണൻ പൂച്ചെണ്ട് കൈമാറി. മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഷബീബ് മുഹമ്മദ്, പ്രമോദ് വി. നായർ, പ്രിൻസിപ്പൽ ഡോ. എസ്. ശ്രീനിവാസൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായി. സ്കൂളിലെ നാല് ഹൗസുകളുടെ മാര്ച്ച് പാസ്റ്റ്, വിവിധ സ്പ്രിന്റ് ഇനങ്ങൾ, റിലേ മത്സരങ്ങൾ, മറ്റ് ട്രാക് ആൻഡ് ഫീൽഡ് ഇനങ്ങൾ എന്നിവ ആവേശം പകർന്നു. രക്ഷിതാക്കളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ‘കപ്ൾ റേസ്’ ശ്രദ്ധേയമായി. പോം-പോം ഡ്രിൽ, ഹൂപ്സ് ഡിസ്പ്ലേ, എയ്റോബിക്സ് പ്രകടനം എന്നിവ നടന്നു.
ബെസ്റ്റ് അത്ലറ്റ് ഓഫ് ദ ഇയർ പുരസ്കാരം ഇസ്സ അഷ്റഫിന് ലഭിച്ചു. വിവിധ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാർ: ക്ലാസ് ഒന്ന്: മുഹമ്മദ് ഖാലിദ്, മർയ ഇഹാബ് ബഖീത്, ക്ലാസ് രണ്ട്: അവാബ് കമാൽ, മുസ്തഫ ഷംസ് അൽദീൻ, ചൈത്രശ്രീ അദ്ദ, ക്ലാസ് മൂന്ന്: ഇഫ്തിഖാർ ഇസ്ലാം ഇഫാസ്, സിയ അഫ്ഷാൻ, ക്ലാസ് നാല്: റൂഫസ് ബ്ലെസൺ കോഷി, പത്തോക്കോട്ട ധാത്രി റെഡ്ഡി, അണ്ടർ-12: മുഹമ്മദ് സജ്ജാദ്, ഇൻയ റിഷാദ് , ഷെസാന പി.എസ്., അണ്ടർ-14: അയ്യാഷ് മുഹമ്മദ് റിയാസ്, ശിവന്യ പ്രശാന്ത്, അണ്ടർ-16: റകിൻ, ഡിംപ്ൾ, അണ്ടർ-19: യൂസുഫ് സലാഹ്, ഇസ്സ അഷ്റഫ്. ബ്ലൂ ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ് ട്രോഫി നേടി. റെഡ് ഹൗസ് റണ്ണർ-അപ്പായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

