Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്തിൽ ഇന്ത്യയുടെ...

മസ്കത്തിൽ ഇന്ത്യയുടെ പടക്കപ്പൽ സന്ദർശിച്ച് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ

text_fields
bookmark_border
മസ്കത്തിൽ ഇന്ത്യയുടെ പടക്കപ്പൽ സന്ദർശിച്ച് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
cancel

മസ്കത്ത്: ഇന്ത്യൻ നേവിയുടെ പടക്കപ്പലായ ഐ.എൻ.എസ് വിശാഖപട്ടണം സന്ദർശിച്ച് ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾ. മസ്കത്തിലെ ഏഴ് ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 200 ലേറെ വിദ്യാർഥികളാണ് സുൽത്താൻ ഖാബൂസ് തുറമുഖത്ത് എത്തിയ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് വിശാഖപട്ടണം സന്ദർശിച്ചത്.

ആധുനിക സജ്ജീകരണങ്ങളോടു കൂടിയ നാവികസേനാ കപ്പലിന്റെ സവിശേഷതകൾ നേരിട്ട് മനസ്സിലാക്കാനും കപ്പലിലെ ഉദ്യോഗസ്ഥരുമായി സംവദിക്കാനും സമുദ്ര സുരക്ഷയുടെയും നാവിക പ്രവർത്തനങ്ങളുടെയും പ്രാധാന്യം തിരിച്ചറിയാനും ഈ വിദ്യാഭ്യാസ സന്ദർശനം വിദ്യാർഥികൾക്ക് അവസരമൊരുക്കി.

ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലിന്റെ പ്രതിരോധ ശേഷി പ്രദർശിപ്പിക്കുന്നതിനൊപ്പം യുവതലമുറക്ക് പ്രചോദനം നൽകുക എന്നതുകൂടി ലക്ഷ്യമിട്ടായിരുന്നു വിദ്യാർഥികൾക്കായുള്ള സന്ദർശന പരിപാടി സംഘടിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatvisitIndian warshipMuscut Indian School students
News Summary - Indian school students visit Indian warship in Muscat
Next Story