ഒമാനിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു
text_fieldsമസ്കത്ത്: വാദി കബീർ ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. താമസ ിക്കുന്ന വീടിന്‍റെ ബാൽക്കണിയിൽ നിന്നാണ് തമിഴ്നാട് സ്വദേശിനിയായ 16 വയസുകാരി ചാടിയത്. ശനിയാഴ്ച വൈകീട്ടായിരുന്ന ു ദാരുണമായ സംഭവം.
ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. ഒമാനിൽ ആദ്യമായാണ് ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ശനിയാഴ്ച സ്കൂളിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോഗം നടന്നിരുന്നു. ഇതിൽ കുട്ടികളുടെ പഠനനിലവാരം മാതാപിതാക്കളുമായി അധ്യാപകർ പങ്കുവെച്ചിരുന്നു.
ആത്മഹത്യാ വിവരം അറിഞ്ഞതോടെ രക്ഷകർത്താക്കൾ ആശങ്കയിലാണ്. പരീക്ഷാപ്പേടിയാകാം കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്ന് ഇവർ പറയുന്നു. വിദ്യാർഥികളുടെ പരീക്ഷാപ്പേടിയകറ്റാൻ സ്കൂളിൽ നിയമിച്ചിട്ടുള്ള കൗൺസിലർമാർ വേണ്ട ശ്രമങ്ങൾ നടത്തുന്നില്ലെന്നും ആക്ഷേപമുയരുന്നു.
ഒാരോ കുട്ടികളുടെയും പശ്ചാത്തലമറിഞ്ഞ് വേണം കൗൺസലിങ് നടത്താനെന്നും കൗൺസിലർമാർ ഉത്തരവാദിത്വത്തോടെ ജോലി നിർവഹിച്ചാലേ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുകയുള്ളൂവെന്നും എറണാകുളം സ്വദേശിയായ രക്ഷകർത്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
