സി.ബി.എസ്.ഇ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ത്യൻ സ്കൂൾ സലാല ടീം ഇന്ത്യയിലേക്ക്
text_fieldsസലാല: സി.ബി.എസ്.ഇ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഒമാനെ പ്രതിനിധീകരിക്കാൻ ഇന്ത്യൻ സ്കൂൾ സലാലയുടെ അണ്ടർ-14 ഫുട്ബാൾ ടീം ഇന്ത്യയിലേക്ക് തിരിച്ചു. വ്യാഴാഴ്ച മുതൽ 29 വരെ ഡൽഹി ഗ്രേറ്റർ നോയിഡയിലെ ഗൗതം ബുദ്ധ നഗറിലുള്ള ഉമ പബ്ലിക് സ്കൂളിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഡാന്യൂബ് പ്രോപ്പർട്ടീസ് സലാലയുടെ മുഖ്യ പ്രായോജകത്വത്തിൽ ഒക്ടോബർ 20നാണ് ടീം ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്.
ആഗസ്റ്റ് 13 മുതൽ 17 വരെ ഇന്ത്യൻ സ്കൂൾ മുലദ്ദയിൽ നടന്ന സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ-14 വിഭാഗത്തിൽ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യൻ സ്കൂൾ സലാല കിരീടം സ്വന്തമാക്കിയിരുന്നു.അണ്ടർ-14, 17, 19 വിഭാഗങ്ങളിൽ പങ്കെടുത്ത സലാല ടീം ചാമ്പ്യൻഷിപ്പിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.ദേശീയ ചാമ്പ്യൻഷിപ്പിലും മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതരും പ്രവാസി സമൂഹവും.

