നാൽപതിന്റെ നിറവിൽ ഇന്ത്യൻ സ്കൂൾ സലാല; മെഗാ കാർണിവൽ 22ന്
text_fieldsസലാല: ഇന്ത്യൻ സ്കൂൾ സലാല 40ാം വാർഷികാഘോഷ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ കാർണിവൽ ഡിസംബർ 22ന് നടക്കും. വിശാലമായ ഇന്ത്യൻ സ്കൂൾ മൈതാനിയിൽ ഒരുക്കുന്ന കാർണിവലിനോടനുബന്ധിച്ച് നിരവധി ഭക്ഷ്യ സ്റ്റാളുകൾ, നാനൂറോളം വിദ്യാർഥികൾ അവതരിപ്പിക്കുന്ന 40 ഡാൻസുകൾ, കായിക മത്സരങ്ങൾ തുടങ്ങി വിവിധങ്ങളായ പരിപാടികൾ അരങ്ങേറും.വൈകീട്ട് അഞ്ചിന് മെഗാ മേളക്ക് തുടക്കമാവും.
6.15നാണ് ഉദ്ഘാടന പരിപാടികൾ നടക്കുക. ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോ. ചശിവകുമാർ മാണിക്യം മുഖ്യാതിഥിയായിരിക്കും. ഡയറക്ടർ ഇൻ ചാർജ് സിറാജുദ്ദീൻ നെഹ്ലത്ത് അതിഥിയാകും. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ, എസ്.എം.സി അംഗങ്ങൾ, പ്രിൻസിപ്പൽ ദീപക് പഠാങ്കർ എന്നിവർപങ്കെടുക്കും.വാർഷികാഘോഷ ഭാഗമായുള്ള സുവനീറിന്റെ പ്രകാശനവും നടക്കും. ഒരു വർഷം നീണ്ടുനിന്ന ആഘോഷപരിപാടികളുടെ സമാപനം കുറിച്ചാണ് കാർണിവൽ ഒരുക്കുന്നത്.

