ഇന്ത്യന്‍ സ്കൂള്‍ സലാല മാനേജിങ് കമ്മിറ്റി ചുമതലയേറ്റു
text_fieldsഇന്ത്യന്‍ സ്കൂള്‍ സലാലയില്‍ ചുമതലയേറ്റ മാനേജിങ് കമ്മിറ്റിയംഗങ്ങള്‍ അതിഥികള്‍ക്കൊപ്പം
സലാല: ഇന്ത്യന്‍ സ്കൂള്‍ സലാലയുടെ 2023-24 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി ചുമതലയേറ്റു. ഡോ. അബൂബക്കര്‍ സിദ്ദീഖിനെ പ്രസിഡന്റായി ബി.ഒ.ഡി നേരത്തേ നിശ്ചയിച്ചിരുന്നു. യാസിര്‍ മുഹമ്മദാണ് വൈസ് പ്രസിഡന്റ്. മുഹമ്മദ് യൂസുഫ് കണ്‍വീനറും ഡോ. ഷാജി പി. ശ്രീധര്‍ ട്രഷററുമാണ്.
ജാബിര്‍ ശരീഫ്, അരുണ്‍ രാജ്, ഷാരീഖ് മുഹമ്മദ് എന്നിവരാണ് മറ്റ് കമ്മിറ്റിയംഗങ്ങള്‍. സ്കൂള്‍ മൈതാനിയില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജുമാരായ (ഡി.ഐ.സി) സിറാജുദ്ദീന് നഹ്ലത്ത്, അമ്പലവാണന്‍ എന്നിവര്‍ കമ്മിറ്റിയംഗങ്ങള്‍ക്ക് ബാഡ്ജ് നല്കി. പ്രശംസനീയമായ സേവനം നിര്‍വഹിച്ച കഴിഞ്ഞ കമ്മിറ്റി പ്രസിഡന്റ് ഡോ. സയ്യിദ് ഇഹ്സാന്‍ ജമീലിനുള്ള യാത്രയപ്പും ചടങ്ങില്‍ നടന്നു. കഴിഞ്ഞ വര്‍ഷം നൂറു ശതമാനം മാര്‍ക്ക് കരസ്ഥമാക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരക്കിയ അധ്യാപകര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്കി.
കെ. ഷൗക്കത്തലി, ടി.കെ. യശ്വന്ത്, റീഷ്മ വിജേഷ് കുമാര്‍, നന്ദകുമാര്‍, ജോജേഷ് ജെയിംസ്, ടി.എസ്. ശുഭ, സുനിത് ഗാര്‍ഗ്, ബിന്‍സി തങ്കന്, മായ കരുണാകരന്, ലതീഷ് ചന്ദ്രന് എന്നിവരാണ് ഉപഹാരം ഏറ്റു വാങ്ങിയത്. 15 മുതല്‍ 30 വര്‍ഷംവരെ മികച്ച സേവനം ചെയ്ത അധ്യാപകര്‍ക്കും ചടങ്ങില്‍ ഉപഹാരം നല്കി. കണ്‍വീനര്‍ മുഹമ്മദ് യൂസുഫ് സ്വാഗതവും പ്രിന്‍സിപ്പല്‍ ദീപക് പഠാങ്കര്‍ നന്ദിയും പറഞ്ഞു.