ഇന്ത്യൻ സ്കൂൾ നിസ്വ ടാലന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ സ്കൂൾ നിസ്വ ടാലന്റ് ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
നിസ്വ: ഇന്ത്യൻ സ്കൂൾ നിസ്വ മൂന്ന് ദിവസങ്ങളിലായി ടാലന്റ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. 600ൽ പരം വിദ്യാർഥികൾ മൂന്നു ദിവസങ്ങളിലായി നടന്ന മത്സരത്തിൽ പങ്കെടുത്തു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സ്പോർട്സ് ആൻഡ് കോ കരിക്കുലർ കൺവീനർ ഷംസുദ്ദീൻ അരുമത്തടത്തിൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൽ ശാന്തകുമാർ ദാസരി അധ്യക്ഷതവഹിച്ചു. ഫാൻസി ഡ്രസ്സ്, സംഘഗാനം സംഘനൃത്തം, വെസ്റ്റേൺ ഡാൻസ്, ഉപകരണ സംഗീതം, ചിത്രരചന മത്സരങ്ങൾ, മൂകാഭിനയം, ലളിതഗാന മത്സരം തുടങ്ങി നിരവധി ഇനങ്ങൾ ഈ മൂന്നു ദിവസം നടന്ന മത്സരങ്ങളിൽ ഉണ്ടായിരുന്നു.
അസിസ്റ്റന്റ് കോ കരിക്കുലർ സ്റ്റുഡന്റ് കോഓഡിനേറ്റർ ജോഹന്ന റിജോ സ്വാഗതവും കോ കരിക്കുലർ സ്റ്റുഡന്റ് കോഓഡിനേറ്റർ ശിവശ്രീ ആഹ്ലാദ് നന്ദിയും പറഞ്ഞു.
വൈസ് പ്രിൻസിപ്പൽ ബിജു മാത്യു, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ഫഹീം ഖാൻ, പ്രോഗ്രാം കോഡിനേറ്റർ ഹേമമാലിനി മനോജ്, അധ്യാപകരായ ഷിജു അഗസ്റ്റിൻ, അഭിനവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

