ഇന്ത്യൻ സ്കൂൾ സൂർ എക്സിബിഷൻ സംഘടിപ്പിച്ചു
text_fieldsസൂർ: ഇന്ത്യൻ സ്കൂൾ സൂർ എക്സിബിഷൻ സംഘടിപ്പിച്ചു. സ്റ്റീം സൂർ എന്ന പേരിൽ ശാസ്ത്ര, സാങ്കേതിക, കല, ഗണിത മേഖലകളെ ഉൾപ്പെടുത്തിയായിരുന്നു എക്സിബിഷൻ.ശർഖിയ മേഖല സ്കൂൾ വകുപ്പ് പ്രൈവറ്റ് ഡയറക്ടർ അബ്ദുല്ല ഹമദ് അൽ ഒറൈമി, വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടർ മർയം അൽ മുഖൈനി എന്നിവർ മുഖ്യാതിഥികളായിരുന്നു. പങ്കെടുത്ത എല്ലാ സ്കൂളുകൾക്കും മുഖ്യാതിഥി സർട്ടിഫിക്കറ്റ് നൽകി.
ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ് ശ്രീനിവാസൻ പരിപാടി ഉദ്ഘാടനം ചെയ്തു. കലയുടെയും ശാസ്ത്രത്തിന്റെയും ചൈതന്യം സമൂഹത്തിന് ഉപകാരപ്രദമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിൽനിന്ന് നല്ല മൂല്യങ്ങൾ ഉൾക്കൊള്ളാൻ വിദ്യാർഥികൾക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സ്കൂൾ സൂറിലെയും മറ്റ് ഒമാനി സ്കൂൾ, കോളജ് വിദ്യാർഥികളും പങ്കെടുത്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് അമീൻ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ശ്രീനിവാസ് റാവു, അഡ്വ. സയീദ് ടി.പി, പ്രദീപ് കുമാർ എ.വി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

