Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സ്​​കൂ​ൾ...

ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്ര​വേ​ശ​നം:  ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 3500  പേ​ർ​ക്ക്​ പ്ര​വേ​ശ​നം

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്ര​വേ​ശ​നം:  ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 3500  പേ​ർ​ക്ക്​ പ്ര​വേ​ശ​നം
cancel

മ​സ്​​ക​ത്ത്​: ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം​ഘ​ട്ട ന​റു​ക്കെ​ടു​പ്പ്​ തി​ങ്ക​ളാ​ഴ്​​ച ന​ട​ന്നു. ആ​ദ്യ ന​റു​െ​ക്ക​ടു​പ്പി​ൽ ആ​റ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ലാ​യി 3500 കു​ട്ടി​ക​ൾ​ക്കാ​ണ്​ പ്ര​വേ​ശ​നം ല​ഭി​ച്ച​ത്​. 1600 ല​ധി​കം കു​ട്ടി​ക​ൾ വെ​യ്​​റ്റി​ങ്​ ലി​സ്​​റ്റി​ലാ​ണ്​. സീ​റ്റ്​ കി​ട്ടാ​ത്ത ര​ക്ഷി​താ​ക്ക​ൾ ​വേ​വ​ലാ​തി​െ​പ്പ​ടേ​ണ്ട​തി​ല്ലെ​ന്നും അ​പേ​ക്ഷി​ച്ച എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ന​ൽ​കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കു​മെ​ന്നും ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ വി​ൽ​സ​ൻ വി.​ജോ​ർ​ജ്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ മ​സ്​​ക​ത്ത്​, ദാ​ർ​സൈ​ത്ത്​, വാ​ദി​ക​ബീ​ർ, അ​ൽ ഗൂ​ബ്ര, സീ​ബ്​, മ​ബേ​ല എ​ന്നീ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലേ​ക്കു​ള്ള അ​ഡ്​​മി​ഷ​നു​ള്ള ന​റു​ക്കെ​ടു​പ്പാ​ണ്​ ന​ട​ന്ന​ത്​.

ന​റു​െ​ക്ക​ടു​പ്പി​ൽ സീ​റ്റ്​ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ മു​ത​ൽ ത​ന്നെ എ​സ്​.​എം.​എ​സ്​ സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചു തു​ട​ങ്ങി. ഇ​നി ​പ്ര​വേ​ശ​നം ല​ഭി​ച്ച സ്​​കൂ​ളു​ക​ളി​ൽ ഉ​ട​ൻ അ​ഡ്​​മി​ഷ​ൻ നേ​ട​ണം. അ​ല്ലെ​ങ്കി​ൽ സീ​റ്റു​ക​ൾ ന​ഷ്​​ട​പ്പെ​ടും. സാ​ധ്യ​മാ​വു​ന്ന സ്​​കൂ​ളു​ക​ളി​ൽ അ​ധി​ക ഡി​വി​ഷ​നു​ക​ൾ ഉ​ണ്ടാ​ക്കി​യും ക്ലാ​സു​ക​ളി​ൽ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ച്ചു​മാ​ണ്​ അ​ഡ്​​മി​ഷ​ൻ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്​​. എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സീ​റ്റു ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ഏ​റെ വി​യ​ർ​ക്കേ​ണ്ടി​വ​രു​മെ​ന്നും വി​ൽ​സ​ൻ പ​റ​ഞ്ഞു. ഒ​ന്നാം​ഘ​ട്ട ന​റു​ക്കെ​ടു​പ്പി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കും രാ​വി​ല​ത്തെ ഷി​ഫ്​​റ്റി​ലാ​ണ്​ പ്ര​വേ​ശ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്​. മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലും വാ​ദി ക​ബീ​ർ സ്​​കൂ​ളി​ലു​മാ​ണ്​ കൂ​ടു​ത​ൽ കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കി​യ​ത്​. വ​ള​രെ ചു​രു​ങ്ങി​യ കു​ട്ടി​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഉ​ച്ച​ക്ക്​ ശേ​ഷ​മു​ള്ള ഷി​ഫ്​​റ്റി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​ത്​. മ​സ്​​ക​ത്ത്​, ദാ​ർ​സൈ​ത്ത്​, വാ​ദീ​ക​ബീ​ർ എ​ന്നീ സ്​​കൂ​ളു​ക​ളി​ലെ വൈ​കു​ന്നേ​ര ഷി​ഫ്​​റ്റു​ക​ളി​ലാ​ണ്​ ഒ​ന്നാം ഘ​ട്ട​ത്തി​ൽ അ​ഡ്​​മി​ഷ​ൻ ന​ൽ​കി​യ​ത്​. ഇ​തോ​ടെ, രാ​വി​ല​ത്തെ ഷി​ഫ്​​റ്റി​ലെ സീ​റ്റു​ക​ൾ പൂ​ർ​ണ​മാ​യി അ​ലോ​ട്ട്​ ചെ​യ്​​തു​ക​ഴി​ഞ്ഞ​താ​യും വി​ൽ​സ​ൺ പ​റ​ഞ്ഞു. ഇ​നി അ​ഡ്​​മി​ഷ​ൻ എ​ടു​ക്കാ​തെ ഒ​ഴി​വ്​ വ​ന്ന സീ​റ്റു​ക​ൾ മാ​ത്ര​മാ​യി​രി​ക്കും രാ​വി​ല​ത്തെ ഷി​ഫ്​​റ്റി​ൽ ബാ​ക്കി​യു​ണ്ടാ​വു​ക.

അ​തി​നാ​ൽ, ര​ണ്ടാം​ഘ​ട്ട ന​റു​​ക്കെ​ടു​പ്പി​ൽ ഭൂ​രി​ഭാ​ഗ​ത്തി​നും വൈ​കു​ന്നേ​ര ഷി​ഫ്​​റ്റി​ലാ​യി​രി​ക്കും സീ​റ്റ്​ ല​ഭി​ക്കു​ക. ര​ണ്ടാം​ഘ​ട്ട ന​റു​ക്കെ​ടു​പ്പ്​ ഇൗ ​മാ​സം അ​വ​സാ​നം ന​ട​ക്കും. ര​ണ്ടാം​ഘ​ട്ട ന​റു​ക്കെ​ടു​പ്പോ​ടെ അ​പേ​ക്ഷി​ച്ച എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ന​ൽ​കാ​നാ​ണ്​ ബോ​ർ​ഡ്​ ശ്ര​മി​ക്കു​ന്ന​ത്​. മൂ​ന്നാം ഘ​ട്ട ന​റു​ക്കെ​ടു​പ്പ്​​ ഒ​ഴി​വാ​ക്കാ​നും ശ്ര​മി​ക്കു​ന്നു​ണ്ട്​. ഇ​തി​നാ​യി ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡി​​െൻറ അ​ഡ്​​മി​ഷ​ൻ വി​ഭാ​ഗം ആ​റ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​​െ​ല​യും അ​ഡ്​​മി​ഷ​ൻ വി​ഭാ​ഗ​വു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട്​ വേ​ണ്ട ന​ട​പ​ടി ​ക്ര​മ​ങ്ങ​ൾ ഒ​രു​ക്കു​ന്നു​ണ്ട്​. ഇൗ ​വ​ർ​ഷം സ്​​കൂ​ൾ പ്ര​വേ​ശ​ന അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്ക​ൾ കൂ​ടു​ത​ലാ​യി​രു​ന്നു. നി​ര​വ​ധി  സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​താ​ണ്​ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ കാ​ര​ണം. അ​തോ​ടൊ​പ്പം, സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളെ ഒ​ഴി​വാ​ക്കു​ന്ന പ്ര​വ​ണ​ത​യും വ​ള​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്​. അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം 5200ലെ​ത്തി​യ​താ​ണ്​ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡി​ന്​ ത​ല​വേ​ദ​ന സൃ​ഷ്​​ടി​ച്ച​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - indian school oman
Next Story