Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍...

ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ബോ​ര്‍ഡ് ​െത​ര​ഞ്ഞെ​ടു​പ്പ്: മ​ത്സ​ര​ക്ക​ള​ത്തി​ൽ 11 പേർ

text_fields
bookmark_border
ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ബോ​ര്‍ഡ് ​െത​ര​ഞ്ഞെ​ടു​പ്പ്: മ​ത്സ​ര​ക്ക​ള​ത്തി​ൽ 11 പേർ
cancel

​മ​സ്‌​ക​ത്ത്: ജ​നു​വ​രി 11ന് ​ന​ട​ക്കു​ന്ന ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള് ള തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍ഥി​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. 11 സ്ഥാ​നാ​ര്‍ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ഡി​സം​ബ​ർ 25ന് ​പ​ത്രി​ക പി​ന്‍വ​ലി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് അ​ന്തി​മ പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്. 16 പേ​ര്‍ നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ച്ചി​രു​ന്നെ​ങ്കി​ലും അ​ഞ്ചു​പേ​ര്‍ പി​ന്‍വ​ലി​ച്ചു. 23 പേ​ര്‍ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക വാ​ങ്ങി​യി​രു​ന്നെ​ങ്കി​ലും 16 പേ​ര്‍ മാ​ത്ര​മാ​ണ് പ​ത്രി​ക സ​മ​ര്‍പ്പി​ച്ചി​രു​ന്ന​ത്.

ദേ​വ്സി​ങ്​ പാ​ട്ടീ​ല്‍, സ​യി​ദ് സ​ല്‍മാ​ന്‍, പി. ​ഹ​രി​ദാ​സ്, ശാ​ബു ഗോ​പി, സെ​ല്‍വി​ച്ച​ന്‍ ജേ​ക്ക​ബ്, അ​നി​ല്‍ കു​മാ​ര്‍, നി​തീ​ഷ് സു​ന്ദ​രേ​ശ​ന്‍, പൊ​ന്ന​മ്പ​ലം നാരായണൻ, ഡോ. ശി​വ​കു​മാ​ര്‍ മാ​ണി​ക്യം, എ​ന്‍. സി​റാ​ജു​ദ്ദീ​ന്‍, അം​ബു​ജാ​ക്ഷ​ന്‍ എ​ന്നി​വ​രാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. നി​ല​വി​ലെ അം​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​പേ​ർ ഇ​ത്ത​വ​ണ​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ടെ​ങ്കി​ലും ചെ​യ​ര്‍മാ​ന്‍ ബേ​ബി സാം ​സാ​മു​വ​ല്‍, അം​ഗം സാ​ബി​ര്‍ റ​സാ ഫൈ​സി എ​ന്നി​വ​ര്‍ പി​ന്മാ​റി.

അ​ഞ്ച് അം​ഗ​ങ്ങ​ളെ​യാ​ണ് വോ​ട്ടെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ജ​നു​വ​രി 11ന് ​രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. അ​ന്നേ​ദി​വ​സം രാ​ത്രി​ത​ന്നെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കും. 8354 വി​ദ്യാ​ര്‍ഥി​ക​ള്‍ അ​ധ്യ​യ​നം ന​ട​ത്തു​ന്ന മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ലെ 5722 ര​ക്ഷി​താ​ക്ക​ൾ​ക്ക് വോ​ട്ട​വ​കാ​ശ​മു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ 6500 വോ​ട്ട​ര്‍മാ​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത് 3800 പേ​രാ​ണ്. മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ലെ ര​ക്ഷ​ക​ര്‍ത്താ​ക്ക​ള്‍ക്ക് മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ക്കാ​ന്‍ അ​നു​വാ​ദ​മു​ള്ള​ത്. വോ​ട്ട​വ​കാ​ശ​വും ഐ.​എ​സ്.​എ​മ്മി​ലെ ര​ക്ഷി​താ​ക്ക​ള്‍ക്ക് മാ​ത്ര​മാ​ണ്.

അ​ഞ്ചാ​മ​ത് തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ത്ത​വ​ണ. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ത​വ​ണ 18 പേ​ര്‍ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. സ്ഥാ​നാ​ര്‍ഥി​ക​ള്‍ കു​റ​ഞ്ഞെ​ങ്കി​ലും ഇ​ത്ത​വ​ണ വോ​ട്ടി​ങ്​ ശ​ത​മാ​നം ഉ​യ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വോ​ട്ടെ​ടു​പ്പ് സു​ഗ​മ​മാ​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്.

സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ങ്ങ​ള്‍ക്കും ക​ര്‍ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. ഇ​ത് ലം​ഘി​ച്ചാ​ല്‍ സ്ഥാ​നാ​ര്‍ഥി​ത്വം റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ പ്ര​ത്യേ​ക സ​മി​തി​യും ക​മീ​ഷ​നു കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കും. ഡോ. ​സ​തീ​ഷ് ന​മ്പ്യാ​ര്‍ ചെ​യ​ര്‍മാ​നാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ക്കു​ന്ന​ത്. ബാ​ബു രാ​ജേ​ന്ദ്ര​ന്‍, കെ.​എം. ഷ​കീ​ല്‍, ദി​വേ​ഷ് ലൂ​മ്പ, പ​ത്മി​നി അ​ടാ​ല്‍ എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanindian schoolgulf news
News Summary - indian school-oman-gulf news
Next Story