മസ്കത്ത്: റുസ്താഖ് ഇന്ത്യൻ സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. സ്കൂൾ ആരംഭിച്ച് 25 വർഷം പിന്നിടുേമ്പാഴാണ് വില്ലയിൽനിന്ന് മാറി പുതിയ കെട്ടിടമെന്ന സ്വപ്നം സ്കൂളിന് സാക്ഷാത്കരിക്കാൻ കഴിഞ്ഞത്. മുൻ ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ വിൽസൺ.വി.ജോർജ് ഉദ്ഘാടനം ചെയ്തു. സ്വകാര്യ സ്കൂൾ വിഭാഗം ഉപമേധാവി ഖാലിദ് അൽ ഷൂഹുമി, മുൻ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം പെരി ജഗന്നാഥ മണി, എസ്.എം.സി പ്രസിഡൻറ് അബ്ദുല്ല പനഗുരി, ഡോ. അലക്സ് സി. ജോസഫ്, എസ്.എം.സി കൺവീനർ ഡോ. അശോക് മനവഴി, മുഹമ്മദ് റിയാസ് ഖാൻ, റഫീഖ്റഹ്മാൻ, സ്കൂൾ പ്രിൻസിപ്പാൾ ബിജു വർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് മികച്ച അടിസ്ഥാന സൗകര്യവികസനത്തിന് അർഹതയുണ്ടെന്നും പുതിയ സ്കൂൾ കെട്ടിടത്തിെൻറ ഉദ്ഘാടനം ഈ പദ്ധതിയിൽ ഒരു നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 12:35 PM GMT Updated On
date_range 2018-12-17T18:59:59+05:30റുസ്താഖ് ഇന്ത്യൻ സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു
text_fieldsNext Story