കാത്തിരിപ്പിന് വിരാമം: ബുറൈമി ഇന്ത്യൻ സ്കൂളിൽ ഒമ്പത്,10 ക്ലാസുകൾക്ക് അനുമതി
text_fieldsബുറൈമി: പ്രവാസി സമൂഹത്തിെൻറ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബുറൈമി ഇന്ത്യൻ സ്കൂളിൽ ഒമ്പത്, 10 ക്ലാസുകൾ ആരംഭിക്കാൻ സി.ബി.എസ്.ഇയുടെ അനുമതി. വെള്ളിയാഴ്ച വൈകീട്ട് നടന്ന സഹം ഇന്ത്യൻ സ്കൂളിെൻറ ഉദ്ഘാടന ചടങ്ങിൽ ഡയറക്ടർ ബോർഡ് ചെയർമാൻ വിൽസൺ വി.ജോർജ് ആണ് സ്കൂളിെൻറ സെക്കൻഡറി പദവി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സെക്കൻഡറി ക്ലാസുകൾക്ക് അനുമതി നൽകുന്നതിനുള്ള തീരുമാനത്തെ അധ്യാപകരും രക്ഷാകർത്താക്കളും വിദ്യാർഥികളും ഏറെ സന്തോഷത്തോടെയാണ് സ്വാഗതംചെയ്തത്. ഏപ്രിൽ ഒന്നിനാരംഭിക്കുന്ന പുതിയ അധ്യയന വർഷം മുതൽ ഇവിടെ പുതിയ ക്ലാസുകൾ ആരംഭിക്കുെമന്നാണ് സൂചന.
എസ്.എം.സി പ്രസിഡൻറ് അഹമ്മദ് കോയ, എസ്.എം.സി കണ്‍വീനര്‍ ഷഹീൻ, അംഗങ്ങളായ കുമാരവേല്‍, കൃഷ്ണദാസ്, പ്രിൻസിപ്പല്‍ ശ്യാം ദ്വിവേദി തുടങ്ങിയവരുടെയും ഇന്ത്യൻ സ്കൂൾ ഡയറക്ടർബോർഡ് അംഗങ്ങളുടെയും നിരന്തരപരിശ്രമത്തിെൻറ ഫലമായാണ് ഒമ്പത്, 10 ക്ലാസുകൾ ആരംഭിക്കുകയെന്ന പ്രവാസി സമൂഹത്തിെൻറ സ്വപ്നം യാഥാർഥ്യമാകുന്നത്.
2010ലാണ് ബുറൈമി ഇന്ത്യൻ സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. നിലവിൽ ഇവിടെ എട്ടാംക്ലാസ് വരെയാണ് ഉള്ളത്. നേരത്തേ എട്ടാം ക്ലാസിനുശേഷം വിദ്യാർഥികൾ അതിർത്തിക്കപ്പുറം അൽെഎനിലെ സ്കൂളിനെയാണ് തുടർപഠനത്തിന് ആശ്രയിച്ചിരുന്നത്. എന്നാൽ, അതിർത്തി കടക്കുന്നതിനുള്ള നിയമങ്ങൾ യു.എ.ഇ കർക്കശമാക്കിയതിനെ തുടർന്ന് വിദ്യാർഥികൾ സൊഹാർ സ്കൂളിനെ ആശ്രയിക്കാൻ നിർബന്ധിതരായി. ചിലർ കുട്ടികളുടെ പഠനം നാട്ടിലേക്ക് മാറ്റി. 120 കി.മീറ്റർ ഒരു വശത്തേക്ക് ദിവസവും യാത്ര ചെയ്താണ് ഒമ്പത്, 10 ക്ലാസുകളിലെ കുട്ടികൾ ഇപ്പോൾ അധ്യയനം നടത്തുന്നത്. വാദി ജിസി അതിർത്തിവഴിയുള്ള യാത്രക്ക് ദിവസവും പാസ്പോർട്ടും കൈയിൽ കരുതണം. ഒന്നര മണിക്കൂറാണ് ഒരു വശത്തേക്കുള്ള യാത്രസമയം. ദീർഘയാത്ര മൂലം കുട്ടികളും രക്ഷാകർത്താക്കളും ഏറെ പ്രയാസമാണ് അനുഭവിച്ചുവന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
