നിസ്വ ഇന്ത്യൻ സ്കൂളിൽ കായികദിനം ആഘോഷിച്ചു
text_fieldsനിസ്വ: നിസ്വ ഇന്ത്യൻ സ്കൂളിെൻറ 26ാമത് കായികദിനാഘോഷം മന റിക്രിയേഷൻ സ്റ്റേഡിയത്തിൽ നടന്നു. റിക്രിയേഷൻ സെൻറർ ഡയറക്ടർ ഖൽഫാൻ ബിൻ സാലിം ബിൻ ദാർവിഷ് അൽ അസരി ഉദ്ഘാടനം ചെയ്തു. സൗദ് ബിന്‍ ഖലിഫ ബിന്‍ നാസിര്‍ അല്‍ ബുസൈദി, ഫർഹത്തുല്ല എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
പ്രിൻസിപ്പൽ ജോൺ ഡൊമിനിക്, എസ്.എം.സി പ്രസിഡൻറ് ഡോ. ഫസലുൽ റഹ്മാൻ, മറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മാർച്ച് പാസ്റ്റ്, മാസ് ഡ്രിൽ, എയ്റോബിക്സ്, കരാേട്ട ഡിസ്പ്ലേ തുടങ്ങി മത്സരങ്ങളും നടന്നു.
സീനിയർ ബോയ്സ് വിഭാഗത്തിൽ റിനോ ജെർവിൻ, സീനിയർ ഗേൾസ് വിഭാഗത്തിൽ ബി.എസ്. അശ്വതി, റയ റഹീം എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാർ. മറ്റ് വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാർ: ജോഹന്‍ റിജോ (ജൂനി.ബോയ്സ്); ആക്സ മറിയം (ജൂനി.ഗേൾസ്); ബ്രൂസ് മോസസ് (സബ് ജൂനി.ബോയ്); ശ്രുതി, ഗീതിക ലാൽ (സബ്.ജൂനി.ഗേൾസ്). 341 പോയൻറ് നേടിയ ആസാദ് ഹൗസ് ഒന്നാം സ്ഥാനം നേടി. ടാഗോർ, ഗാന്ധി ഹൗസുകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. ഹെഡ് ബോയ് റിജോയ് സാബിന് സ്വാഗതവും സ്പോർട്സ് ക്യാപ്റ്റൻ തഹ്മിന നന്ദിയും പറഞ്ഞു.
