ഗൂബ്ര ഇന്ത്യൻ സ്കൂൾ പൂർവവിദ്യാർഥിക്ക് അമേരിക്കയിൽ അവാർഡ്
text_fieldsമസ്കത്ത്: ഗൂബ്ര ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥി റിയാസ് ഹക്കീമിന് അമേരിക്കയിൽ അവാർഡ്. അമേരിക്കൻ അസോസിയേഷൻ ഓഫ് നാഷനൽ അഡ്വർടൈസേഴ്സ് (എ.എൻ.എ) നൽകുന്ന മാർക്കറ്റിങ് ജീനിയസ് അവാർഡിനാണ് റിയാസ് ഹക്കീം നയിക്കുന്ന െഎ.ബി.എം ടീം അർഹരായത്. മാർക്കറ്റിങ് അനലിറ്റിക്സ് രംഗത്തെ ലോകത്തിലെ ഏറ്റവും അഭിമാനകരമായ അംഗീകാരങ്ങളിൽ ഒന്നാണ് എ.എൻ.എയുടെ ഈ അവാർഡ്. ഒരുലക്ഷം ഡോളറും പ്രശസ്തി പത്രവുമാണ് അവാർഡ്. കാൺപൂർ െഎ.െഎ.ടിയിൽനിന്ന് എൻജിനീയറിങ് ബിരുദം നേടിയിട്ടുള്ള റിയാസ് ന്യൂയോർക്കിലെ െഎ.ബി.എം ആസ്ഥാനത്ത് മാർക്കറ്റിങ് അനലറ്റിക്സ് ടീമിെൻറ ചുമതല വഹിച്ചുവരുകയാണ്.
അമേരിക്കയിൽനിന്ന് എം.ബി.എ ബിരുദവും നേടിയിട്ടുണ്ട്. കിംസ് ഒമാൻ ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടറും അൽ ഹക്കീം ഇൻറർനാഷനൽ എൽ.എൽ.സി മാനേജറുമായ വി.എം.എ ഹക്കീമിെൻറയും മോഡേൺ നഴ്സറി സ്കൂൾ ഡയറക്ടർ റസിയയുടെയും മകനാണ്. ഏകസഹോദരി ബേനസീർ അബൂദബിയിൽ ഡോക്ടറാണ്.
