മുലദ ഇന്ത്യൻ സ്കൂളിൽ പരിശീലന പരിപാടി
text_fieldsമസ്കത്ത്: മുലദ ഇന്ത്യൻ സ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി രണ്ടു ദിവസത്തെ പരിശീലനക്ലാസ് സംഘടിപ്പിച്ചു. തമിഴ്നാട് ന്യൂകോളജ് മുൻ ഇംഗ്ലീഷ് മേധാവി പ്രഫ. പി.കെ മുഹമ്മദ് ക്ലാസെടുത്തു. ഇംഗ്ലീഷ് ഭാഷയിലെ പുതിയ കാഴ്ചപ്പാടുകൾ, കാര്യക്ഷമമായ അധ്യാപന രീതികൾ തുടങ്ങിയ വിഷയങ്ങളിൽ ഉൗന്നിയായിരുന്നു ക്ലാസ്.
രണ്ടാം ദിവസം അധ്യാപകർക്കൊപ്പം എസ്.എം.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ, എസ്.എം.സി കൺവീനർ ഫെലിക്സ് വിൻസൻറ് ഗബ്രിയേൽ, അക്കാദമിക് ചെയർപേഴ്സൻ അംഗുർഗോയൽ, സ്കൂൾ പ്രിൻസിപ്പൽ എസ്.ഐ ഷെരീഫ്, വൈസ്പ്രിൻസിപ്പൽ വി.എസ്. സുരേഷ്, ഡോ. ലേഖ ഒ.സി (കോഒാഡിനേറ്റർ-കോകരിക്കുലർ സി.സി.എ)എന്നിവരും പങ്കെടുത്തു. എസ്.എം.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ പ്രഫ. പി.കെ മുഹമ്മദിനെ പൊന്നാടയണിയിച്ചു. കൗൺസിലർ പ്രിയ ജോൺ നന്ദി പറഞ്ഞു.
