Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സലാല ഇന്ത്യൻ സ്കൂളിൽ അധ്യാപക ദിനാഘോഷം
text_fieldsbookmark_border
സലാല: സലാല ഇന്ത്യൻ സ്കൂളിൽ അധ്യാപക ദിനാഘോഷം നടത്തി. കുട്ടികളുടെ അധ്യാപനത്തോടെയാണ് പരിപാടി തുടങ്ങിയത്. പന്ത്രണ്ടാം തരം വിദ്യാർഥികൾ അധ്യാപകരായപ്പോൾ ഏഴുമുതൽ ഒമ്പത് ക്ലാസുകൾ വരെയുള്ളവർ പഠിതാക്കളുമായി. ഉച്ചക്ക് ശേഷമാണ് ഒൗദ്യോഗിക പരിപാടികൾ തുടങ്ങിയത്. എസ്.എം.സി പ്രസിഡൻറ് ദേബാശിഷ് ഭട്ടാചാര്യ, പ്രിൻസിപ്പൽ ടി.ആർ ബ്രൗൺ എന്നിവർ സംസാരിച്ചു. ൈവസ് പ്രിൻസിപ്പൽ ഒാമന മാത്യൂസ്, അസി.വൈസ് പ്രിൻസിപ്പൽ അഡ്മിനിസ്ട്രേഷൻ ശ്രീനിവാസൻ, അക്കാദമിക് വിഭാഗം അസി.വൈസ് പ്രിൻസിപ്പൽ സി.ടി. രാമസ്വാമി തുടങ്ങിയവരും സംബന്ധിച്ചു. ഹെഡ്ബോയ് ഹൃദിത്ത് സുദേവ് അധ്യാപകരുടെ പങ്ക് എന്ന വിഷയത്തിൽ സംസാരിച്ചു. ശാരദ മേനോൻ സ്വാഗതവും അഞ്ജലി നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ സംഗീത, നൃത്ത പരിപാടികൾക്ക് പുറമെ സ്കിറ്റും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
