മുലദ ഇന്ത്യൻ സ്കൂളിൽ അന്താരാഷ്ട്ര സാക്ഷരതാ ദിനാചരണം
text_fieldsമസ്കത്ത്: മുലദ ഇന്ത്യൻ സ്കൂളിൽ അന്താരാഷ്ട്ര സാക്ഷരതാ ദിനം ആഘോഷിച്ചു. സ്കൂൾ ക്വയറിെൻറ പ്രാർഥനാ ഗാനത്തോടെയാരംഭിച്ച പരിപാടി എസ്.എം.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ്.െഎ ഷരീഫ്, വൈസ്പ്രിൻസിപ്പൽ വി.എസ്.സുരേഷ്, സി.സി.ഇ.സി കോഒാഡിനേറ്റർ ഡോ. ഒ.സി ലേഖ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു. സാക്ഷരതയുടെ പ്രാധാന്യം വിശദമാക്കി ഒമ്പതാം ക്ലാസ് വിദ്യാർഥിനി മേഘമറിയം തോമസ് ഹിന്ദി പ്രസംഗം നടത്തി.
ആറുമുതൽ എട്ടാംക്ലാസ് വരെയുള്ള വിദ്യാർഥികൾ സ്കിറ്റ് അവതരിപ്പിച്ചു. പ്രിൻസിപ്പൽ എസ്.ഐ ഷെരീഫ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സ്കൂൾ ക്വയർ മലയാളഗാനം ആലപിച്ചു. എട്ടാം ക്ലാസ് വിദ്യാർഥിനി അമൃത അനിലിെൻറ ഇംഗ്ലീഷ് പ്രഭാഷണത്തോടെയാണ് പരിപാടി അവസാനിച്ചത്.
