മുലദ ഇന്ത്യൻ സ്കൂളിൽ കിൻറർഗാർട്ടൻ ഫെസ്റ്റ്
text_fieldsമസ്കത്ത്: വർണക്കാഴ്ചയൊരുക്കി മുലദ ഇന്ത്യൻ സ്കൂളിൽ കിൻറർഗാർട്ടൻ ഫെസ്റ്റ് നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്കൂൾ സ്ഥാപക മാനേജിങ് കമ്മിറ്റി പ്രസിഡൻറ് ജമാൽ എടക്കുന്നം മുഖ്യാതിഥിയായിരുന്നു. തുടർന്ന് അക്കാദമിക് ചെയർപേഴ്സൻ ആൻഡ് ഐ.ടി ഇൻ ചാർജ് അംഗുർഗോയൽ, സ്കൂൾ പ്രിൻസിപ്പൽ എസ്.ഐ ഷെരീഫ്, വൈസ് പ്രിൻസിപ്പൽ വി.എസ്. സുരേഷ്, ഡോ. ലേഖ ഒ.സി (കോഒാഡിനേറ്റർ കോ-കരിക്കുലർ സി.സി.എ), സയിദഖാൻ (കെ.ജി സൂപ്പർവൈസർ) എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. കെ.ജി വിദ്യാർഥികളെ പ്രതിനിധാനംചെയ്ത് കിഡ്സ് ക്യാപ്റ്റൻ ബോയ് ഫയാസ് സലീം സംസാരിച്ചു.
കിൻറർഗാർട്ടൻ വിഭാഗം സൂപ്പർവൈസർ സയിദഖാൻ സ്വാഗതം പറഞ്ഞു. കുട്ടികളുടെ ഇംഗ്ലീഷ് ഗാനാലാപനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. കശ്മീരി ഡാൻസ്, ഡാൻസിങ്ങ് ഡോൾ, ഒപ്പന എന്നിവയും വൈവിധ്യമാർന്ന വേഷങ്ങളിൽ തനിമയുടെ താരത്തിളക്കത്തോടെ അവതരിപ്പിച്ച ഫാൻസി ഡ്രസും സദസ്സിന് കൗതുകം പകർന്നു. കെജി വിദ്യാർഥികളെ പ്രതിനിധാനം ചെയ്ത് കിഡ്സ് ക്യാപ്റ്റൻ ഗേൾ മറിയം ഭകത്യ നന്ദി പറഞ്ഞു. കിൻറർഗാർട്ടൻ വിഭാഗം അധ്യാപിക രാജി മനോജ് ചടങ്ങിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
