വർണാഭമായ ചടങ്ങിൽ ദാർസൈത്ത് ഇന്ത്യൻ സ്കൂൾ രജതജൂബിലി
text_fieldsമസ്കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്കൂളിെൻറ രജത ജൂബിലിയാഘോഷം വർണാഭമായി. ഖുറം ആംഫി തിയറ്ററിൽ നടന്ന പരിപാടി ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ വിൽസൺ വി.ജോർജ് വിശിഷ്ടാതിഥിയായിരുന്നു. എംബസി അധികൃതർ, സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ഭാരവാഹികൾ, മുൻ എസ്.എം.സി ഭാരവാഹികൾ, മറ്റ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാർ തുടങ്ങി നിരവധി പേർ ഉദ്ഘാടന ചടങ്ങിെൻറ ഭാഗമായി.
കഴിഞ്ഞ വർഷങ്ങളിൽ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ എസ്.എം.സി പ്രസിഡൻറ് അജയൻ പൊയ്യാറ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. മുഖ്യാതിഥിയായ അംബാസഡർ ഇന്ദ്രമണി പാണ്ഡെ സ്കൂളിൽ 24 വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക് ഉപഹാരങ്ങൾ നൽകി. ഒമാെൻറയും ഇന്ത്യയുടെയും ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച പരിപാടിയിൽ ദാർസൈത്ത് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ.ശ്രീദേവി പി.തഷ്നത്ത് സ്വാഗതവും ഹെഡ്ബോയ് ഹരികൃഷ്ണൻ ലാൽ പിള്ളയും ഹെഡ്ഗേൾ െഎ.എസ്. നന്ദയും നന്ദിയും പറഞ്ഞു.
കാണികൾക്ക് ദൃശ്യ വിരുന്നൊരുക്കി വൈവിധ്യമാർന്ന നൃത്ത, സംഗീത പരിപാടികൾ അരങ്ങേറി. മസ്കത്ത്, വാദികബീർ, അൽഗൂബ്ര, സീബ്, മബേല, മുലദ സ്കൂളുകളിൽനിന്നും ഇന്ത്യൻ സോഷ്യൽക്ലബ് മലയാളം, കേരള വിഭാഗങ്ങളിൽനിന്നുള്ളവരും പ്രതിഭകളും നൃത്ത പരിപാടികൾ അവതരിപ്പിച്ചു. 160 വിദ്യാർഥികൾ ഒരുമിച്ചവതരിപ്പിച്ച സൂഫി, ഹിന്ദുസ്ഥാനി, പാശ്ചാത്യൻ ഗാനാലാപനത്തോടെയാണ് ആഘോഷ പരിപാടിക്ക് തിരശ്ശീല വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
