ഇന്ത്യന്‍ സ്കൂള്‍ നിസ്വയിൽ വിദ്യാർഥി പ്രതിനിധികള്‍ സ്ഥാനമേറ്റു
text_fieldsഇന്ത്യന്‍ സ്കൂള്‍ നിസ്വയിൽ വിദ്യാർഥി പ്രതിനിധികള്‍ ചുമതലയേറ്റപ്പോൾ
മസ്കത്ത്: ഇന്ത്യന്‍ സ്കൂള്‍ നിസ്വ വിദ്യാർഥി പ്രതിനിധികള്‍ ചുമതലയേറ്റു. അഹ്മദ് ബിൻ സലീം അൽ തോബി (ഡയറക്ടർ ജനറൽ ഓഫ് അഡ്മിനിസ്ട്രേഷൻ ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ്, ഇന്റീരിയർ ഗവൺമെന്റ് ഓഫിസ് നിസ്വ) ഉദ്ഘാടനം ചെയ്തു. ഡോ. സലീം ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ബുസൈദി (ഡയറക്ടർ ജനറൽ ഓഫ് ഹ്യൂമൻ റിസോഴ്സ്) മുഖ്യാതിഥിയായി. വിദ്യാർഥി പ്രതിനിധികളുടെ മാര്‍ച്ച് പാസ്റ്റോടെ പരിപാടികള്‍ ആരംഭിച്ചു.
ഇഷാൻ ശർമ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ ജോണ്‍ ഡൊമനിക് ജോര്‍ജ് വിദ്യാർഥി പ്രതിനിധികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സുനൈദ് അഹമ്മദ്, വിശിഷ്ട വ്യക്തികൾ, പ്രിന്‍സിപ്പൽ എന്നിവർ ചേര്‍ന്ന് കുട്ടികൾക്ക് ബാഡ്ജുകള്‍ വിതരണം ചെയ്തു.
സൈദ് കാസിം അബ്ബാസ് (ഹെഡ് ബോയ്), റിമി ദേ (ഹെഡ് ഗേള്‍), ആയുഷ് അനീഷ് (അസി. ഹെഡ് ബോയ്), തനുഷ്ക (അസി. ഹെഡ് ഗേള്‍), അബ്ദുൽ വാഹിദ്, റുതുജ സന്ദീപ് ഗഡ്ഗേ (സ്പോര്‍ട്സ് ക്യാപ്റ്റൻ), അൽസഫ (കോ കരിക്കുലർ കോഓഡിനേറ്റർ), ഐഡ എൽസ എബ്രഹാം (അസി. കോ കരിക്കുലർ കോഓഡിനേറ്റർ), സമൻവി തുമ്മല (ലിറ്റററി കോഓഡിനേറ്റർ), ആര്യ പ്രകാശ് (അസി. ലിറ്റററി കോഓഡിനേറ്റർ), ഹന്ന നിഹാരിക ഫ്രാങ്ക് (സോഷ്യൽ സർവിസ് കോഓഡിനേറ്റർ), സരയു അനഗു റെഡ്ഡി (അസി. സോഷ്യൽ സർവിസ് കോഓഡിനേറ്റർ), മുഹമ്മദ് സയ്യിദ്, സജ്ജല ഹേമ ഗായത്രി റെഡ്ഡി (ക്യാപ്റ്റന്‍സ് യെല്ലോ ഹൗസ്), പാർഥിവ് ശ്രീനിവാസൻ (അസി. ക്യാപ്റ്റന്‍, യെല്ലോ ഹൗസ്), അദിനാൻ വള്ളത്തുപടിക്കൽ, സങ്കീർത്തന (റെഡ് ഹൗസ് ക്യാപ്റ്റൻസ്), മിഥുൻ മനോജ് (അസി. ക്യാപ്റ്റൻ, റെഡ് ഹൗസ്), അമീത് ജോൺ ചെറിയാൻ, പൃഥ്വി പാട്ര (ഗ്രീൻ ഹൗസ് ക്യാപ്റ്റൻസ്), സെബാൻ ബിജു ജോർജ്, ഷംന ചവറട്ടിൽ (ബ്ലൂ ഹൗസ് ക്യാപ്റ്റൻസ്), അഹ്ലം അമീർ (ബ്ലൂ ഹൗസ് അസി. ക്യാപ്റ്റൻ) എന്നിവർ പുതിയ വിദ്യാർഥി പ്രതിനിധികളായി ചുമതലയേറ്റു. ചടങ്ങിൽ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു. ഹെഡ് ബോയ് സെയ്ത് കാസിം അബ്ബാസ് നന്ദി പറഞ്ഞു.