ഇന്ത്യൻ സ്കൂൾ മസ്കത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
text_fieldsഇന്ത്യൻ സ്കൂൾ മസ്കത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം
മസ്കത്ത്: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യ ദിനാഘോഷം ഇന്ത്യൻ സ്കൂൾ മസ്കത്തിൽ വിപുലമായ രീതിയിൽ നടന്നു. സ്കൂൾ വിദ്യാർഥികളുടെ ദേശീയഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ ഇന്ത്യൻ സ്കൂൾ മസ്കത്ത് മാനേജിങ് കമ്മിറ്റി കൺവീനർ ശറഫുദ്ദീൻ യൂസഫ് മുഖ്യാതിഥിയായിരുന്നു.
മാനേജിങ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ ഡോ. രാജീവ് കുമാർ ചൗഹാൻ, വൈസ് പ്രിൻസിപ്പൽമാർ, മറ്റ് അതിഥികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. സ്കൂൾ ഹെഡ് ബോയ് ചടങ്ങിന് സ്വാഗതം പറഞ്ഞു. മുഖ്യാതിഥി രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം ചടങ്ങിൽ വായിച്ചുകേൾപ്പിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.