ഇന്ത്യൻ സ്കൂൾ നിസ്വ വിദ്യാർഥികളെയും അധ്യാപകരെയും ആദരിച്ചു
text_fieldsഇന്ത്യൻ സ്കൂൾ നിസ്വയിലെ വിദ്യാർഥികളെയും അധ്യാപകരെയും നിസ്വ ഇന്ത്യൻ അസോസിയേഷൻ ആദരിച്ചപ്പോൾ
നിസ്വ: സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ അത്ലറ്റിക് മീറ്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യൻ സ്കൂൾ നിസ്വയിലെ വിദ്യാർഥികളെയും അധ്യാപകരെയും നിസ്വ ഇന്ത്യൻ അസോസിയേഷൻ ആദരിച്ചു.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ 55 വിദ്യാർഥികൾക്ക് ട്രോഫിയും അവർക്ക് പരിശീലനം നൽകിയ തിരുശെൽവം രാജമാണിക്യം, ശ്രീനിവാസൻ ബസായ, ഷിൻസീത എന്നീ അധ്യാപകർക്ക് പൊന്നാടയും മെമന്റോയും നൽകിയാണ് ആദരിച്ചത്.ഇന്ത്യൻ സ്കൂൾ നിസ്വ പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ഉദ്ഘാടനം ചെയ്തു.
നിസ്വ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഗോപകുമാർ വേലായുധൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സുനിൽ പൊന്നാനി സ്വാഗതവും ശോഭന ശശികുമാർ നന്ദിയും പറഞ്ഞഇന്ത്യൻ സ്കൂൾ നിസ്വ വൈസ് പ്രിൻസിപ്പൽ ബിജു മാത്യു ആശംസ നേർന്നു. റെജി ആറ്റിങ്ങൽ, മധു പൊന്നാനി, ഷാജഹാൻ, പ്രഭാകരൻ, അനിൽ വർഗീസ്, അമീർ, സാദിഖ്, നൗഫൽ, ബാലചന്ദ്രൻ, മോഹനൻ, സുജേഷ്, സന്ദീപ്, റഷീദ് ഹാജി എന്നിവർ നേതൃത്വം നൽകി.

