ഇന്ത്യൻ സ്കൂൾ നിസ്വ കിൻഡർ ഗാർട്ടൻ ഗ്രാജ്വേഷൻ ഡേ
text_fieldsഇന്ത്യൻ സ്കൂൾ നിസ്വ കിൻഡർ ഗാർഡൻ ഗ്രാജ്വേഷൻ ഡേയിൽനിന്ന്
നിസ്വ: ഇന്ത്യൻ സ്കൂൾ നിസ്വ കിൻഡർ ഗാർട്ടൻ ഗ്രാജ്വേഷൻ ഡേ വിപുലമായി ആഘോഷിച്ചു. പ്രാർഥന ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. സ്കൂൾ മാനേജ്മെന്റ് വൈസ് പ്രസിഡന്റ് ഇസ്മയിൽ ഇക്ബാൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുനൈദ് അഹമ്മദ് മുഖ്യഅതിഥിയായി. കുട്ടികളുടെ ഗ്രൂപ് സോങ്, ഗ്രൂപ് ഡാൻസ്, ആക്ഷൻ സോങ് എന്നിവയും നടന്നു. മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ ഹഖ്, ഉണ്ണി കൃഷ്ണൻ, ഷിജി ബിബീഷ് എന്നിവർ പങ്കെടുത്തു. കെ.ജി. വിദ്യാർഥികളായ സൗരവ് കൃഷ്ണ സ്വാഗതവും ആത്തിക മെഹക് നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ബിജു മാത്യു,അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ഫഹീം ഖാൻ, കെ.ജി. കോഡിനേറ്റർ സാജിത ഫസൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

